പതിമ്മൂന്നാമധ്യായത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക.
THE PILLAR CALLED LOVE
സ്നേഹം എന്ന ആദ്യ നെടുംതൂണിനെകുറിച്ചാണ് ഇന്നത്തെ പ്രദിപാദ്യം.
എല്ലാവരും എന്തൊക്കെയോ ധരിച്ചുവെച്ചിരിക്കുന്ന; ആർക്കും പൂർണമായി കൈപ്പിടിയിലൊതുക്കാൻ കഴിയാത്ത ഒരു പ്രഹേളികയാണത്.
"സ്നേഹമാണഖിലസാരമൂഴിയിൽ" എന്നൊക്കെ പാടിയ കവികൾ നമുക്കുണ്ട്. എന്നാൽ പ്രപഞ്ച ശക്തിയിലെ സ്നേഹം നാം ധരിച്ചുവെച്ചിരിക്കുന്ന സ്നേഹത്തേക്കാൾ പതിന്മടങ്ങു വലുതും സൂക്ഷ്മവും തീവ്രവും അതേസമയം കാരണ രഹിതവുമാകുന്നു.
ഒരുവനിലൂടെ ഉണ്ടാകുന്ന പ്രയോജനത്തെപ്രതിയാണ് ഇവിടെ സ്നേഹം വാരിക്കോരി ചിലവാക്കപ്പെടുന്നത്.
എന്നാൽ കാരണ രഹിതമായ ഒന്നാണ് പ്രപഞ്ച സ്നേഹം (Universal Love)
കരണത്തിലൂന്നിയ സ്നേഹത്തേക്കാൾ എത്രയോ ശക്തിയുള്ളതാണ് ഈ സ്നേഹമെന്നറിയുന്നിടത്താണ് ജ്ഞാനം (Wisdom) ആരംഭിക്കുന്നത്.
അതുകൊണ്ട് എല്ലാത്തിനെയും അതിന്റെ പ്രയോജനം പ്രതീക്ഷിക്കാതെ സ്നേഹിക്കാൻ പഠിക്കുന്നിടത് നിങ്ങളും വലിയ പ്രാപഞ്ചിക വിജയ പാതയിൽ എത്തുന്നു എന്ന് കാണാം. വെറുതെ പരീക്ഷിച്ചു നോക്കുന്നോ...
മുതൽ മുടക്കൊന്നുമില്ലല്ലോ.
അറിവ് കിട്ടുന്നത് കൊണ്ട് ഗുരുവിനെയും ; സംരക്ഷണം കിട്ടുന്നതുകൊണ്ട് ഭർത്താവിനെയും , പരിചരണം കിട്ടുന്നത്കൊണ്ട് ഭാര്യയെയും , കാമുകിയെയും, മക്കളെയുമൊക്കെ സ്നേഹിക്കുന്നതാണ് "സ്നേഹം " എന്ന് ധരിക്കരുത്.
അതെല്ലാം കൃതജ്ഞതയിൽ വരുന്നതാണ്. (കൃതജ്ഞത ഉപേക്ഷിക്കരുതേ!)
ഏതാണ്ട് സന്യാസജീവിതത്തിൽ മാത്രം സാധ്യമാകുന്നതാണ് നിരുപാധിക സ്നേഹം (Unconditional Love)എന്നും കരുതരുത്.
സാധാരണ ജീവിതത്തിലും ഇതൊക്കെ സാധ്യമാണ്.
ആരിൽനിന്നും ഒന്നും പ്രതീക്ഷിക്കാതിരിക്കാൻ പരിശീലിക്കലാണ് ആദ്യത്തെ പടി...
ആരോടും പരാതിപ്പെടാതിരിക്കുക.
എല്ലാം കിട്ടിത്തുടങ്ങും. കിട്ടിയിട്ട് സ്നേഹിക്കുന്നത് സോപാധിക സ്നേഹം (Conditional Love)ആകുന്നു. കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതും സോപാധികമാകുന്നു. എന്നാൽ ഒന്നും പ്രതീക്ഷിക്കാതിരിക്കുന്നതാണ് നിരുപാധികം.(Unconditional Love)
ഒന്നും പ്രതീക്ഷിക്കാതെ എല്ലാത്തിനെയും സ്നേഹിച്ചു തുടങ്ങുന്നിടത് പ്രപഞ്ചത്തിന്റെ കൃതജ്ഞതക്ക് നിങ്ങൾ പത്രമാവുകയും, നിങ്ങൾക്ക് അർഹമായതിലും പതിന്മടങ്ങുകൾ തന്ന് നിങ്ങളെ നിറവിലേക്ക് (Abundance)ഉയർത്തുകയും ചെയ്യും.
ഏറ്റക്കുറച്ചിലുകളില്ലാതെ പ്രപഞ്ചത്തിന്റെ നന്മ ലക്ഷ്യമാക്കി ആർ പ്രവർത്തിക്കുന്നുവോ ; അവർക്ക് മാത്രമാണ് പ്രപഞ്ചത്തിന്റെ മുന്നേറ്റത്തിന്റെ ലാഭവിഹിതം കിട്ടുക. (The Dividend from the Universal Progress)
അല്ലാത്തവർ തങ്ങൾ കണ്ടു ശീലിച്ച സ്ഥൂലമായ ലോകത്തിൽ നിന്നും നശ്വരമായ നേട്ടങ്ങളുണ്ടാക്കി പിന്നീട് അതിനേക്കാളധികം ദുഖങ്ങളുമുണ്ടാക്കി അപ്രസക്തരാകുന്നു. ഉയർന്ന ഉദ്യോഗസ്ഥരും വൻ ബിസിനെസ്സുകാരും രാജാക്കന്മാരുമെല്ലാം പരിഹാസ്യരായി ലോകത്തിനു മുൻപിൽ നിൽക്കുന്നത് നാം കണ്ടിട്ടുണ്ട്. സിനിമ താരങ്ങളും സാമ്രാട്ടുകളും എല്ലാം ഇത്തരത്തിൽ വീണടിയുന്നു. ഉദാ: മുവന്മ്മാർ ഗദ്ദാഫി
നേട്ടങ്ങൾക്ക് വേണ്ടി സ്നേഹം അഭിനയിക്കുന്ന എല്ലാ കള്ള നാണയങ്ങളും തുറന്നുകാണിക്കപ്പെടും.എല്ലാ ഗോപുരങ്ങളും കോട്ട വാതിലുകളും തകർക്കപ്പെടും. അളന്നു കൊടുത്ത പത്രത്തിൽതന്നെ അളന്നു കിട്ടുകയും ചെയ്യും.
കാരണം അളന്നു കൊടുക്കുന്നവനും അളന്നു മേടിക്കുന്നവനും ഒന്നുതന്നെയാകുന്നു.
സ്നേഹത്തിന്റെ ശരിയായ ഉപയോഗം ജീവിതത്തിൽ പ്രയോഗിക്കുന്നവർ വളരെ ധന്യരാണ്. അവർ മുൻപേ കൊടുക്കുന്നു. തല്ക്കാലം തിരിച്ചുകിട്ടിയില്ല എന്നോർത്തു സങ്കടപ്പെടാറുമില്ല.
അവർക്ക് പരിമിതിയില്ലാതെ ലഭിക്കുന്നു.
(എൻ്റെ ചില സുഹൃത്തുക്കളെ കുറിച്ചാണ് ഈ ഉദാഹരണം:
അവർ ഒരു മാസം ലഭിക്കുന്ന വരുമാനത്തിന്റെ പകുതിയിലധികം കാരുണ്യ പ്രവർത്തനങ്ങൾക്ക് ചിലവഴിക്കാറുണ്ട്. പത്ര പരസ്യം നടത്തി അതിനെ വിലകുറക്കാറില്ല. പലപ്പോഴും ഗുണ ഭോക്താവും സഹായിച്ചയാളും പരസ്പരം കാണുന്നുപോലുമുണ്ടാവില്ല.അവരെ അതിനു പ്രാപ്തരാക്കാനെന്ന വിധം സമൃദ്ധിയും അനുഗ്രഹിക്കാറുണ്ട്. )
നിങ്ങൾ എത്ര കൊടുക്കാൻ തയ്യാറാണ് എന്നതിനെ ആശ്രയിച്ചാണ് നിങ്ങളെ സമ്പന്നനെന്നോ ദരിദ്രനെന്നോ വിളിക്കാൻ കഴിയുക.
മനസ്സ് നിറഞ്ഞു കവിയുന്ന തരത്തിൽ സ്നേഹമുള്ളവനെ ആർക്കും / ഈ പ്രപഞ്ചത്തിനു പോലും ദ്രോഹിക്കാൻ കഴിയില്ല. ആ സ്നേഹം പക്ഷെ ഉപാധികളില്ലാതെയാവണമെന്നു മാത്രം.
സ്നേഹം എന്ന നെടുംതൂൺ

Comments
Post a Comment