ഈ അധ്യായത്തിൽ പറയുന്ന കാര്യങ്ങൾ എൻ്റെ ജീവിതത്തിൽ പ്രവർത്തിച്ചു വിജയിച്ചവയാണ്. കൂടുതൽ അറിയേണ്ടവർ എൻ്റെ വാട്സ്ആപ് നമ്പർ ആയ 9446475912 ൽ ബന്ധപ്പെടുക.
നാം കഴിഞ്ഞ രണ്ടു പോസ്റ്റുകളിൽ ആകർഷണ നിയമം (LAW OF ATTRACTION) എന്താണ് എന്ന് കണ്ടു.ഇന്ന് നാം എങ്ങനെ ആകർഷണ നിയമം ഉപയോഗിക്കണം എന്ന് കാണാം.
അറിഞ്ഞോ അറിയാതെയോ ആകർഷണ നിയമം ഉപയോഗിക്കുന്ന സമൂഹം വളരെ വേഗത്തിൽ മുന്നോട്ട് പോകുന്നതായി കാണുന്നു.

എന്നാൽ പൂർണമായി ഈ നിയമം അറിയുന്നവർ ഈ ലോകത്തെ നിയന്ത്രിക്കുന്നതിന് പോലും പ്രാപ്തരാകുന്നു എന്ന് വേണം കരുതാൻ.
അതിന് ചരിത്രത്തിൽ ധാരാളം ഉദാഹരണങ്ങൾ ഉണ്ട്. ജീവിത വിജയം നേടിയ നിരവധി ആളുകൾ അവരുടെ വാക്കുകളിലും മറ്റും ഊർജ്ജം നിറച്ചു പ്രയോഗിച്ചിരുന്നു. ഊർജ്ജമാണ് എന്നറിഞ്ഞുകൊണ്ടാണ് അവർ സംസാരത്തിലും മറ്റും ഏർപ്പെട്ടുകൊണ്ടിരുന്നത്.
തങ്ങൾക്ക് എന്ത് സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നറിയാതെ ആളുകൾ മുൻപ് പറഞ്ഞ കൂട്ടരെ അന്ധമായി അനുസരിച്ചു പൊന്നു.
ലോക ചരിത്രത്തിൽ വിജയികൾ വെറും പ്രചോദനം മാത്രമാണ് ചെലുത്തിയതെന്നു നിങ്ങൾ കരുതുന്നതെങ്കിൽ അത് അബദ്ധമാകുന്നു. അവർ ചെലുത്തിയത് അറിഞ്ഞോ അറിയാതെയോ ആകർഷണ നിയമത്തിന്റെ ഊർജ്ജ ശക്തിയെയായിരുന്നു. അത് എന്തെന്ന് നിങ്ങൾക്ക് മനസ്സിലായാൽ മുള്ളിനെ മുള്ളുകൊണ്ടെന്നപോലെ ഊർജ്ജത്തെ ഊർജ്ജം കൊണ്ടെടുക്കാൻ നിങ്ങൾക്കും പ്രാപ്തിയുണ്ടാകുന്നു.അതിനുള്ള പ്രായോഗിക പരിശീലനം നൽകുന്നതിനും ഞാൻ ആലോചിക്കുന്നുണ്ട്.
ആകർഷണ നിയമം പ്രവർത്തിക്കുന്നത് കൃതജ്ഞത എന്ന നിയമത്തിലൂടെയാണ്. എന്താണ് കൃതജ്ഞത എന്ന നിയമം.?
അത് മറ്റൊന്നുമല്ല; നന്ദി പ്രകടിപ്പിക്കൽ ആകുന്നു.
എന്നാൽ നന്ദി നിലനിർത്തുന്നതിലൂടെ ആകർഷണ നിയമം പ്രവർത്തിക്കുന്നു.
സമൃദ്ധിയുണ്ടാകുന്നതിന്റെ കുറുക്കു വഴിയാണ് ഈ നിയമം എന്ന് കരുതരുത്. എന്നാൽ സമൃദ്ധിയുണ്ടാകുന്നതിന്റെ ഒരേയൊരു വഴിയാണ് ആകർഷണ നിയമം.
നമുക്ക് കൂടുതലായി ആകർഷണ നിയമത്തിന്റെ ഒരു ഘടകമായ കൃതജ്ഞതയെ ഒന്ന് പരിചയപ്പെടാം.
നന്ദിയുള്ളവനായിരിക്കുക എന്നതാണ് പ്രപഞ്ച നിയമം.ബോധ പൂർവം നന്ദി പറയുന്നതിന് മടികാണിക്കുന്ന സമൂഹമാണ് മലയാളി സമൂഹം, എന്ന് ഞാൻ വിശ്വസിക്കുന്നു.
ഒരാൾ വഴി പറഞ്ഞു തന്നാൽ പോലും "എന്നാൽ ശരി" എന്ന് ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞിട്ട് ആരോടോ പകയുള്ളതു പോലെ ഒന്ന് ചിരിക്കാൻ പോലും മിനക്കെടാതെ പോകുന്ന മാന്യന്മാർ ധാരാളമുണ്ട്.
വഴി പറഞ്ഞു തന്നയാൾ ഒരു ഉപകാരമാണ് ചെയ്തതെന്ന് മനസിലാക്കി അയാൾക്ക് ഒരു നന്ദി പറയാൻ നമുക്ക് ബാധ്യതയുണ്ട്. എന്നാൽ എത്രപേർ അതിനു മിനക്കെടുന്നുണ്ട്?
പാശ്ചാത്യർ ഈ കാര്യത്തിൽ വളരെ മുൻപിലാണ്. നന്ദി പറയാതെ അവർ പോകാറില്ല.അവരുടെ സമൂഹം പുരോഗമിക്കുന്നത് ഈ നന്ദി പ്രയോഗം കൊണ്ടാണെന്നാണ് എൻ്റെ അഭിപ്രായം !!
ചിലർ നന്ദി പറയും. എന്നാൽ യാതൊരാത്മാർഥതയും കാണില്ല.
അങ്ങനെ പറയുന്നതിനേക്കാൾ നല്ലത് പറയാതിരിക്കുന്നതാണ്.
ഹൃദയം തുറന്നു നന്ദി പറയാൻ നിങ്ങൾക്ക് സാധിക്കുമോ?
എങ്കിൽ നിങ്ങൾ ആകർഷണ നിയമത്തിന്റെ ചവിട്ടുപടിയിലാണ്.
നന്ദി പറയുന്നതിനേക്കാൾ കഠിനമാണ് അത് പ്രവർത്തിക്കുന്നത്. യഥാർഥത്തിൽ നന്ദിയിൽ ജീവിക്കുക. ഹൃദയം തുറന്ന നന്ദി.
ഇന്നലെ രാത്രി ഉറങ്ങാൻ പോയ പലരും ഇന്ന് ഉണർന്നിട്ടില്ല. ശരിയല്ലേ?
നിങ്ങൾ ഈ ബ്ലോഗ് വായിക്കുന്നതിന്റെ കാരണം നിങ്ങൾ ജീവിച്ചിരിക്കുന്നു എന്നല്ലേ? ഈ ദിവസം സമ്മാനിച്ച ഈശ്വരന് അല്ലെങ്കിൽ പ്രപഞ്ച സൃഷ്ടിക്ക് നിങ്ങൾ നന്ദി പറഞ്ഞോ?
പറയണം ......
ചില ജീവിത സന്ദർഭങ്ങളെ പരിശോധിക്കാം.
ഒരാൾക്ക് അത്ഭുതകരമായി രോഗ ശാന്തിയുണ്ടായി ...
അപ്പോൾ അയാൾ നന്ദി പറയുന്നു.
മറ്റൊരാൾ കഷ്ടിച്ചു ഒരു അപകടത്തിൽ നിന്ന് രക്ഷപെട്ടു.
അയാൾ നന്ദി പറയുന്നു.
സ്വാഭാവികമായും ആരാണെങ്കിലും നന്ദി പറയുന്ന സന്ദർഭങ്ങളാണ് ഇവ.
എന്നാൽ ആരെങ്കിലും രോഗങ്ങൾ വരാതിരുന്ന സമയത്ത് "എനിക്ക് പൂർണ ആരോഗ്യം തന്നതിന് നന്ദി " എന്ന് ആത്മാർഥമായി പറഞ്ഞു കേട്ടിട്ടുണ്ടോ?
അപകടങ്ങൾ കൂടാതെ യാത്ര ചെയ്തു വന്നതിന് ആരെങ്കിലും കൂടെ കൂടെ നന്ദി പറയാറുണ്ടോ ?
ഇല്ല എന്നതാണ് വസ്തുത!
അതായത് നാം എന്തെല്ലാം സ്വീകരിച്ചിട്ടുണ്ടോ അതിനെല്ലാം നന്ദി പറഞ്ഞാൽ മാത്രമേ ആകർഷണ നിയമം നമുക്ക് അനുകൂലമായി വരൂ എന്ന് സാരം
ഇപ്പോഴും, കഴിയുമ്പോളെല്ലാം നന്ദി പറയണം. നന്ദി പറഞ്ഞു തീരാൻ ഈ ജീവിതം മതിയാകില്ല എന്ന് കാണാം.
നന്ദി ഒരു പോസിറ്റീവ് ഊർജ്ജമാകുന്നു. നിങ്ങൾ നന്ദിയിൽ ജീവിക്കുമ്പോൾ നിങ്ങളുടെ ജീവിതം പോസിറ്റീവ് അനുഭവങ്ങൾ കൊണ്ട് നിറയുകയും നന്ദി പറയാനുള്ള കൂടുതൽ അവസരങ്ങൾ പ്രപഞ്ചം നിങ്ങൾക്ക് സമ്മാനിക്കുകയും ചെയ്യുന്നു.
നന്ദി ഉണ്ടെന്നു കണ്ടാൽ ആളുകളും സാഹചര്യങ്ങളും നിങ്ങളിലേക്ക് ആകർഷിക്കപ്പെടുകയും ധന്യമായ ജീവിത നിമിഷങ്ങൾ നിങ്ങൾക്ക് അനുഭവത്തിൽ വരികയും ചെയ്യുന്നു.
അത്കൊണ്ട് ഇല്ലാത്തതിൽ പരിതപിക്കുന്നതിനു പകരം ഉള്ളതിനെല്ലാം നന്ദി പറയുക. ആത്മാർഥമായി പറഞ്ഞുകൊണ്ടിരിക്കുക. നിങ്ങളെ കൂടുതൽ സന്തോഷിപ്പിക്കുന്നതിന് നിങ്ങളുടെ ഇല്ലായ്മകളെ ഇല്ലാതാക്കാൻ സമൃദ്ധമായ ഈ പ്രപഞ്ചത്തിന് ശേഷിയുണ്ടെന്നറിയുക.
രണ്ടു കാലുകളുമുള്ളതിനു നന്ദി പറയുക. കാരണം ഈ ബ്ലോഗെഴുത്തുകാരൻ ഒരു കാൽ മാത്രം സ്വാധീനമുള്ളവനാകുന്നു. എന്നാലും ഞാൻ നന്ദി പറയുന്നു.
കാഴ്ചയും , കേൾവിയും, കൈകളും, ബുദ്ധിയും, അറിവും, സൗന്ദര്യവും , വരുമാനവും സ്നേഹവുമെല്ലാം തന്നതിന്. സ്നേഹമയിയായ ജീവിത പങ്കാളിയെ തന്നതിന് , പ്രിയപ്പെട്ട മാതാപിതാക്കളെ തന്നതിന് , കൂട്ടുകാരെ തന്നതിന്, ആരോഗ്യം തിരിച്ചു തന്നതിന് ..... എല്ലാറ്റിനും പ്രപഞ്ച കർത്താവിന് നന്ദി !!!
ഈ ബ്ലോഗ് വായിക്കുന്നവർക്കും എന്റെ നന്ദി !!
ഉള്ളതിന് നന്ദി പറയുക. നന്ദി പറയുന്നതോടെ പുറത്തു വരുന്ന ഊർജ്ജം നിങ്ങളുടെ ഇല്ലായ്മകളെ നേരിടും. അവയെ പരിഹരിക്കും.
നന്ദി പ്രക്ടിസ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന പ്രായോഗിക മാർഗങ്ങളെക്കുറിച്ച് പിന്നീട് ഒരു കോഴ്സ് ആയി ചെയ്യാനാണ് ഞാൻ ഉദ്ദേശിക്കുന്നത്.
നന്ദി നിങ്ങളെ ഇല്ലാത്തവനിൽ നിന്നും ഉള്ളവനാക്കുന്നു.
ബൈബിളിലെ ഒരു വാക്യം ഇങ്ങനെ പോകുന്നു.,
"ഉള്ളവന് വീണ്ടും വീണ്ടും ലഭിക്കുന്നു. ഇല്ലാത്തവനിൽ നിന്നോ ? ഉള്ളത് കൂടി എടുക്കപ്പെടുന്നു.!"
ഉള്ളവൻ ആരാണെന്നു മനസിലായില്ലേ?
കൃതജ്ഞതയെ കുറിച്ചു ഈ അധ്യായം പൂർണമായി പറയുന്നില്ല. കൂടുതൽ വിശദീകരണം വേണ്ടതാണ് ഈ വിഷയം.
ജൂലൈ പത്തൊമ്പതാം തീയതി ആകർഷണ നിയമം തുടരും....

നന്ദി
ReplyDeleteനന്ദി
ReplyDelete