ആത്മാന്വേഷണം ആറാം അധ്യായം.

മുൻ അധ്യായത്തിന് ഇവിടെ ക്ലിക് ചെയ്യുക.

ആകർഷണ നിയമത്തിൽ കീ വേർഡ് അഥവാ സൂചന വാക്ക്  എന്ന ഒരു പ്രയോഗം പലയിടത്തായി ഞാൻ  ഉപയോഗിച്ചത് ശ്രദ്ധിച്ചു കാണുമല്ലോ.
യഥാർഥത്തിൽ നാം നിത്യ ജീവിതത്തിൽ  ഉപയോഗിക്കുന്ന വാക്കുകൾ ആണ് അവ.
" അവയ്ക്ക് ഇത്ര പ്രാധാന്യമോ?"
ഒരാൾ എന്നോട് ചോദിച്ചു. ഇന്നലെ വൈകിട്ടാണ് ഈ ചോദ്യം ഉന്നയിക്കപ്പെട്ടത്.
ഒരു നിമിഷം ഞാൻ ആലോചിച്ചത് എത്ര നിസ്സാരമായാണ് ആളുകൾ വാക്കുകൾ ഉപയോഗിക്കുന്നത് എന്നാണ്. വാക്ക് ഊർജ്ജമാണ് എന്ന് ഗുരുക്കന്മാർ പറയുന്നു.അത് ധ്വനിപ്പിക്കുന്ന തരംഗങ്ങൾ അഥവാ FEEL എത്രയോ രൂക്ഷമാണ് എന്ന് ആർക്കാണ് അറിയാത്തത്?
എന്നിട്ടും ഒരാൾ എന്നോട് ചോദിച്ചു : " അവയ്ക്ക് ഇത്ര പ്രാധാന്യമോ?"

ഞാൻ മറുപടി പറഞ്ഞില്ല എന്ന് മാത്രമല്ല അടുത്ത പോസ്റ്റിൽ കൂടുതൽ വിശദീകരിക്കാമെന്നു തീരുമാനിക്കുകയും ചെയ്തു.

വാക്കുകളെ രണ്ടായി തരാം തിരിച്ചാൽ അവ ഊർജ്ജ ദായക വാക്കുകൾ (POSITIVE EXPRESSIONS OR POSITIVE KEY WORDS) ,ഊർജ്ജ ഹരണ വാക്കുകൾ (NEGATIVE EXPRESSIONS OR NEGATIVE KEY WORDS) എന്നിവയാകുന്നു.
ഊർജ്ജ ദായക വാക്കുകൾ എപ്പോഴും പറയുന്നവരെ ഊർജ്ജ ദായകർ അഥവാ POSITIVE PEOPLE എന്ന് പറയുന്നു. അവർ എപ്പോഴും സന്തോഷത്തെ കുറിച്ചും സമാധാനത്തെ കുറിച്ചും സമൃദ്ധിയെക്കുറിച്ചുമൊക്കെ സംസാരിക്കുമ്പോൾ ഊർജ്ജ ഹാനികൾ സംസാരിക്കുന്നത് പരിമിതികളെ കുറിച്ചും പ്രശ്നങ്ങളെക്കുറിച്ചുമൊക്കെയായിരിക്കും. വിജയം എപ്പോഴും മുൻകൂട്ടി തീരുമാനിക്കപ്പെട്ടതാണ് എന്ന് അവർ പ്രഘോഷിക്കുന്നു.

അവർ പറയുന്നത് ശരിതന്നെ. നൂറു ശതമാനം ശരി!

കാരണമെന്തെന്നല്ലേ?

പോസിറ്റീവ് കീ വേർഡ്സ് ഉപയോഗിക്കുന്നവർക്ക്   മാത്രം റിസർവ് ചെയ്യപ്പെട്ടതാണ് വിജയം. അല്ലാതെ ഏതെങ്കിലും ഒരുവന് വേണ്ടി മുൻകൂട്ടി തീരുമാനിക്കപെട്ടതല്ല.

നിങ്ങൾക്ക് വേണോ?

വേണമെങ്കിൽ നിങ്ങളും ഫീൽ ഗുഡ് എന്ന സ്ഥിതിയിൽ ജീവിക്കാനും നില നിൽക്കാനും ശ്രമിക്കൂ.

അസൂയയും കുശുമ്പുമെല്ലാം നെഗറ്റീവ് ഫീൽ ആകുന്നു.അങ്ങനെയുള്ളവർക്ക് ഉയരാൻ കഴിയില്ല.


മറ്റുള്ളവർ ഉയരണം എന്ന ചിന്ത ആരിലാണോ ഉള്ളത് അവൻ ഊർജ്ജദായകനാകുന്നു. അവൻ ആരെയും ഹരിക്കുന്നില്ല. പകരം സ്വയം വളർച്ച മറ്റുള്ളവരുടെ വളർച്ചയിലൂടെ മാത്രമേ സാധ്യമാകൂ എന്ന് വിശ്വസിക്കുന്നു. ഇങ്ങനെ ചിന്തിക്കുന്നവർ വിരളമായതുകൊണ്ട് മാത്രം വിജയികളായവരെ വിരളമായി മാത്രമേ കാണാൻ കഴിയുന്നുള്ളു.,അവരെ നശിപ്പിക്കുന്നതിലാണ് പൊതു ജനത്തിന് താല്പര്യം. അത് സ്വയം നാശത്തിനു കാരണമാവുകയും ചെയ്യും.

താഴെ പറയുന്ന ഒരു വാക്യം ശ്രദ്ധിച്ചാൽ എന്ത് മനസിലാക്കാം?

സ്വയം നന്നാകാൻ തീരുമാനിക്കുന്നതിനേക്കാൾ നല്ലത് കൂടുതൽ നന്നാകാൻ തീരുമാനിക്കുന്നതാകുന്നു.

സ്വയം നന്നാകുന്നത് നെഗറ്റീവ് അപ്പ്രോച്ച് ആകുന്നു.കൂടുതൽ നന്നാകുന്നത് പോസിറ്റീവ് അപ്പ്രോച്ച് ആകുന്നു.

സ്വയം നന്നാകാൻ നമ്മൾ ഒരാളോട് പറയുമ്പോൾ അയാൾ  ചെറിയ നെഗറ്റീവിലാണ് അത് കേൾക്കുക.അതയാളുടെ താല്പര്യം കുറക്കാൻ സാധ്യതയുണ്ട്. എന്നാൽ കൂടുതൽ നന്നാകാൻ അയാളോട് പറയുമ്പോൾ അയാളെ വേദനിപ്പിക്കാതെ അയാളുടെ ഈഗോ മുറിപ്പെടുത്താതെ അയാൾ സ്വയം തയ്യാറാകുന്നത് കാണാം. ഇതിനെ പോസിറ്റീവ് പ്രോംപ്റ്റിംഗ് എന്ന് ഞാൻ വിളിക്കും.

(ഞാൻ ഒരു വിദഗ്ധനല്ല, ദര്ശനം തേടാൻ കൊതിക്കുന്ന ഒരു ആത്മാവ് മാത്രമാകുന്നു.)

വാക്കുകളുടെ ഊർജ്ജ തലം വിസ്മരിക്കാതെ വേണം അവ പ്രയോഗിക്കുവാൻ.അവ ആരെയും മുറിപ്പെടുത്തരുത് എന്ന് ഞാൻ പറയില്ല.
(ഭോഷന് മുതുകിൽ അടി എന്ന് ബൈബിൾ പറയുന്നത് വെറുതെയല്ല. സമാനമായ കാര്യങ്ങൾ എല്ലാ മത ഗ്രന്ഥങ്ങളും ഉദ്‌ഘോഷിക്കുന്നുണ്ട്.)
എന്നാൽ പൊതുവെ കരുണ നിറഞ്ഞതായിരിക്കണം.
വേദനിപ്പിക്കേണ്ടത് അനിവാര്യമാണെങ്കിൽ അത് ചെയ്യേണ്ടത് തന്നെ. പക്ഷെ ഉദ്ദേശ ശുദ്ധി ഉണ്ടായിരിക്കണമെന്നുമാത്രം.

കീ വേർഡുകളുടെ ഊർജ്ജ ശക്തി ഒരു സമൂഹത്തെ എങ്ങനെ -കൊണ്ടുപോകുന്നു എന്നതിനെക്കുറിച്ചു 17/07/2017 ൽ നാം വീണ്ടു സംസാരിക്കും.

Comments