ആത്മാന്വേഷണം അഞ്ചാം അധ്യായം.



മുൻ അധ്യായങ്ങൾക്ക് ഇവിടെ ക്ലിക് ചെയ്യുക.


   പതിനൊന്നാംതീയതി ഞാൻ പറഞ്ഞത് ബ്ലോഗ് പുതിയ വഴിത്തിരിവിലേക്ക് പോകുന്നു എന്നാണ്. അതായത് ആത്മാവിനെ പ്രകാശിപ്പിക്കുന്നതിന് വേണ്ടി നാല് അനുമാനങ്ങൾ നാം കണ്ടു. ആ അനുമാനങ്ങൾ പൂർണമല്ല എന്നും പൂര്ണതയ്ക്കുവേണ്ടി ചില പ്രപഞ്ച സത്യങ്ങളും കൂടി മനസിലാക്കേണ്ടതുണ്ട് എന്നും നാം കണ്ടു. അപ്പോൾ താഴെ പറയുന്ന ഒരു പുതിയ സൂത്രവാക്യത്തിൽ നാം എത്തുന്നു.


പ്രയോഗം = അനുമാനം + പ്രപഞ്ച തത്വങ്ങൾ


ഏറ്റവും പ്രധാന പെട്ടതെന്നു ഞാൻ കരുതുന്ന രണ്ടു പ്രാപഞ്ചിക തത്വങ്ങളിൽ ഒന്നിനെ കുറിച്ചാണ്  ഇന്നത്തെ ചർച്ച. " ആകർഷണം, കൃതജ്ഞത " എന്നിവയാണ് അവ. ലോക ആത്മീയ ആചാര്യന്മാർ ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്ന " വിട്ടുനിൽക്കൽ അഥവാ DETACHMENT "  എന്ന മൂന്നാമത്തെ നിയമം വളരെ ഗഹനമായ ഒരു വിഷയമായതിനാൽ അതിനെ കുറിച്ച് ഭാവിയിൽ സംസാരിക്കാമെന്നു കരുതുന്നു.

ഇതിൽ ആകർഷണം എന്ന നിയമത്തെ നമുക്ക് ഒന്ന് പരിചയപ്പെടാം.

ഈ ലോകത്തെ മാത്രമല്ല പ്രപഞ്ചത്തെ സംബന്ധിച്ച ഒരു പ്രധാന സവിശേഷത ഇവിടെ ഒന്നും സംഭവിക്കുന്നില്ല എന്നതാണ്."എല്ലാം ആകർഷിക്കപ്പെടുന്നു" നിങ്ങൾ ഈ ബ്ലോഗ് വായിക്കുന്നതും , നിങ്ങളുടെ മുൻപിൽ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന ചിന്തകളും ദൃശ്യങ്ങളുമെല്ലാം നിങ്ങൾ അറിഞ്ഞോ അറിയാതെയോ ആകർഷിച്ചിട്ടുള്ളവയാണെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പക്ഷെ അതാണ് സത്യം. യഥാർഥത്തിൽ എല്ലാം ആകർഷിക്കുകയാണ് നാം ചെയ്യുന്നത്.

NOTHING IS CREATED.... EVERYTHING IS FORMULATED AS PER THE FREQUENCIES OF YOUR ATTRACTION.

ചിന്തിക്കുമ്പോൾ ആകർഷണം ഉണ്ടാകുന്നു എന്നാണ് മനസിലാക്കേണ്ടത്. അതുകൊണ്ട് എന്ത് ചിന്തയാണ് നിങ്ങൾ കൊണ്ട് നടക്കുന്നത് എന്ന് പരിശോധിക്കേണ്ടത് ആവശ്യമാകുന്നു. ചിന്തകൾ യാഥാർഥ്യങ്ങളായി പരിണമിക്കുന്നു.വ്യക്തിയുടെ കഴിവുകൾക്ക് പ്രാധാന്യമില്ല എന്ന് തന്നെയാണ് ഞാൻ പറഞ്ഞുവരുന്നത്. അവന്റെ ചിന്തകൾക്കാണ് പ്രാധാന്യം.

ഒരു രഹസ്യമാണ് അത്. "വേണ്ടരീതിയിൽ ചിന്തിച്ചാൽ നിങ്ങൾക്ക് എന്തും നേടിയെടുക്കാം."

 നാമെന്തിനെകുറിച്ചാണോ ചിന്തിക്കുന്നത് ആ കാര്യത്തെ നമ്മിലേക്ക് ആകര്ഷിക്കുന്നതോടൊപ്പം നാം അങ്ങോട്ടും ആകൃഷ്ടരാകുന്നു. അതായത് പരസ്പരം ആകർഷണം. എല്ലാ തടസങ്ങളും നിങ്ങളുടെ മനസിലല്ലേ ഉണ്ടാകുന്നത്? തടസങ്ങൾ ചിന്തയിൽ വരുമ്പോൾ തടസങ്ങൾ സൃഷ്ടിക്കപ്പെടുന്നു.

എന്തിന്റെയും ഊർജരൂപമാണ് ആദ്യം സൃഷ്ടിക്കപ്പെടുന്നത്.ഭൗതിക രൂപത്തെ ഊർജ്ജ രൂപം വലിച്ചു കൊണ്ട് വരികയാണ് ചെയ്യുന്നത്.
പ്രപഞ്ച ജീവ ശക്തിയിലാണ് ഈ ചിന്തകൾ രജിസ്റ്റർ ചെയ്യപ്പെടുന്നത്.തൊടുത്തു വിട്ടാൽ ഒരു ഫലം കാണാതെ വരുന്ന കൂട്ടത്തിലുള്ളതല്ല ഊർജ തരംഗങ്ങൾ. തീർച്ചയായും ഫലം അത് കൊണ്ട് വരും ! പക്ഷെ നിങ്ങൾ ഉദ്ദേശിച്ച ഫലം ആകണമെന്ന് നിർബന്ധമില്ല. ആകർഷണ നിയമം എല്ലാ പ്രപഞ്ച നിയമങ്ങളെ പോലെ കണിശമാണ്. എന്താണോ നിങ്ങൾ ഊർജ്ജ തലത്തിൽ വിക്ഷേപിച്ചത് ; അതിൻ്റെ ഭൗതിക രൂപം മാത്രമേ തിരിച്ചു വരൂ.

ചില ആളുകൾ ചിന്തകളെയും ആഗ്രഹങ്ങളെയും കൂട്ടികലർത്തുന്നു.നിങ്ങളുടെ ആഗ്രഹങ്ങളെ കുറിച്ചു നിങ്ങൾ വിശ്വസിക്കുന്നതെന്താണ് എന്നതാണ് പ്രധാനം.
(വിശ്വാസനിയമം മറ്റൊരു പ്രാപഞ്ചിക നിയമമാണ്. അതിനെക്കുറിച്ചു ഉടനെ നമ്മൾ ചർച്ച ചെയ്യും.)

നിങ്ങൾ എന്താഗ്രഹിച്ചാലും നടക്കും എന്ന് ഞാൻ പറയില്ല.പക്ഷെ അതിനു സഹായിക്കുന്ന പ്രപഞ്ച രഹസ്യങ്ങളെ തീർച്ചയായും ഞാൻ ഇവിടെ പങ്കു വെക്കും.

എത്ര വലിയ രോഗവും മാറും. ദാരിദ്ര്യം മാറിപ്പോകും.

ശ്രദ്ധിച്ചുവായിക്കുക. : "രോഗം മാറണം" എന്നാഗ്രഹിക്കുന്ന ഒരാളുടെ രോഗം മാറാൻ പ്രയാസം തന്നെ. എന്നാൽ "സൗഖ്യം കിട്ടണം" എന്ന ആഗ്രഹം സഫലമാകും.
"രോഗത്തിൽ "നിന്ന്  "സൗഖ്യത്തിലേക്ക് " എന്ന് ഫോക്കസ് മാറ്റണം.
ഇവിടുത്തെ കീ വേർഡ് "സൗഖ്യമാണ് " നമ്മൾ തേടേണ്ടത്.

നിങ്ങളുടെ ചിന്തയിലെ കീ വേർഡ് പോസിറ്റിവ് ആയിരിക്കണം. എന്നാൽ മാത്രമേ ഉദ്ദേശിച്ച ഫലം ഉണ്ടാകൂ.;
"രോഗം മാറണം" എന്നും "സൗഖ്യം ലഭിക്കണം" എന്നുമുള്ള പ്രയോഗങ്ങൾ ഒരേ അർത്ഥമാണ് ധ്വനിപ്പിക്കുന്നതെന്നു 'ബുദ്ധിമാന്മാർ ' പറയുന്നു.

എന്നാൽ 'ബുദ്ധി കുറഞ്ഞ ആളുകൾക്ക് വേഗത്തിൽ സൗഖ്യം ഉണ്ടാകുന്നുവെന്നും ബുദ്ധിമാന്മാർ വേഗം മരിക്കുന്നു എന്നും ' ഞാൻ കണ്ടിട്ടുണ്ട്. നിങ്ങൾ എത്രമാത്രം ബുദ്ധിമാനായാലും പ്രപഞ്ച ശക്തി അത് സീറോ വാല്യൂവിലാണ് കണക്കാക്കുന്നത്.

അത് കൊണ്ട് ദയവ് ചെയ്ത് മനസിലാക്കുക.കൂടുതൽ ബുദ്ധി പ്രയോഗിക്കാതെ പോസിറ്റീവ് കീ വേർഡുകൾ ഉപയോഗിക്കുക.

വ്യക്തമായി പറഞ്ഞാൽ "രോഗം" നെഗറ്റീവ് കീ വേർഡ് ആകുന്നു.
"സൗഖ്യം" പോസിറ്റീവ് കീ വേർഡ് ആകുന്നു.
രണ്ടിന്റെയും ഫീൽ രണ്ടാണെന്നും തിരിച്ചറിയുക.

  ദാരിദ്ര്യം മാറണം എന്ന് ചിന്തിക്കുന്നവർ കൂടുതൽ തേടുന്ന കീ വേർഡ് ദാരിദ്ര്യമാണ്. അവർ സമൃദ്ധി എന്ന ഒരു പുതിയ കീ വേർഡ് പരിചയപ്പെടണം.

അപ്പോൾ വിജയത്തെ ആകര്ഷിക്കാനുള്ള കീ വേർഡ് എന്താണ്?

പോസിറ്റീവ് വാക്കുകൾ ഉപയോഗിച്ചു ചിന്തിക്കുക. പോസിറ്റീവ് ഫീൽ ഉള്ള കീ വേർഡ്‌സ് തിരഞ്ഞെടുക്കുക.

ഉദാ: വിജയം, മുക്തി, സമൃദ്ധി, പുതിയ നേട്ടങ്ങൾ, സമ്പന്നത, ഭാഗ്യം, അറിവ്, തിരിച്ചറിവ്, ബഹുമാനം, നന്ദി, സ്നേഹം, കാരുണ്യം, പരിഗണന മുതലായ എണ്ണമറ്റ വാക്കുകൾ ഉണ്ട്. അവയൊക്കെ ധാരാളമായി ഉപയോഗിക്കുക.

"കുഴപ്പമില്ല" എന്നൊക്കെ പിശുക്കി പറയുന്നതിന് പകരം "വളരെ നന്നായിട്ടുണ്ട് " എന്നൊക്കെ പറഞ്ഞു തുടങ്ങുക.
ഇങ്ങനെ നമുക്ക് പതുക്കെ പോസിറ്റീവ് അട്രാക്ഷൻസ് തുടങ്ങാം.

ഹൃദയം തുറന്ന് അഭിനന്ദിക്കുക.

ഹാർട്ട് അറ്റാക്ക് വരുമ്പോഴാണ് പലരും തനിക്ക് അങ്ങനെയുള്ള ഒരു സാധനം ഉണ്ടെന്നു പോലും അറിയുന്നത്. എത്ര വലിയ ശക്തിയാണ് നമ്മുടെ ഹൃദയം? രക്തം പമ്പ് ചെയ്യുന്ന ഒരു ഉപകരണമായി മാത്രം നാം അതിനെ കാണാൻ തുടങ്ങിയത് എന്ന് മുതലാണ്? ഹൃദയം ജീവിതത്തിന്റെ അനന്ത സാധ്യതയെ കുറിച്ചു സംസാരിക്കുമ്പോൾ ബുദ്ധി അതിൻ്റെ പരിമിതികളെ കുറിച്ചു സംസാരിക്കുന്നു.

പ്രാപഞ്ചിക ആകർഷണ നിയമത്തിൽ ഹൃദയത്തിന്റെ പ്രാധാന്യം കൂടുതലാകുന്നു.



നാലാമത്തെ അനുമാനത്തിൽ സ്വാതന്ത്ര്യത്തെ കുറിച്ച് ചിന്തിക്കുമ്പോൾ ഈ ചിന്ത കൂടി അറ്റാച്ച് ചെയ്യുക. സ്വാതന്ത്ര്യം എന്ന അനുഗ്രഹം ആകർഷണ നിയമത്തിനു വിധേയമാണ്. എന്നാൽ ഇവിടെയും അനുമാനം പൂർണ്ണമാകുന്നില്ല.

SEE U AGAIN @ 15 TH JULY............




Comments

Post a Comment