മുൻ അധ്യായത്തിന് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
https://soulplusclan.blogspot.com/2017/07/law-of-attraction.html
ഉള്ളവന് വീണ്ടും വീണ്ടും നൽകപ്പെടും ! ഇല്ലാത്തവനിൽ നിന്ന് ഉള്ളത് കൂടി എടുക്കപ്പെടും!
മരമറിഞ്ഞേ കൊടിയിടാവൂ. !
മേല്പറഞ്ഞതെല്ലാം തന്നെ വെറും പഴഞ്ചൊല്ലുകൾ അല്ല; സനാതന സത്യങ്ങളാകുന്നു.എന്നാൽ വളരെ തെറ്റിദ്ധരിപ്പിക്കപ്പെട്ട രീതിയിലാണ് ഇവയൊക്കെ തന്നെ ഉപയോഗിക്കപ്പെടുന്നത്.
ആത്മാർഥമായ നന്ദി പോസിറ്റീവ് ശക്തികളെ പ്രയോഗത്തിൽ വരുത്തുന്നു
( Positive forces are set into action once the immense power of gratitude is generously used.)
എന്ന ആത്മീയ നിരീക്ഷണം ഇവിടെ ശ്രദ്ധേയമാണ്.
വെളിച്ചത്തിൽ ഇരുട്ടിനു നിലനില്പില്ലാതാകുന്നത് പോലെ ഇരുട്ടിന്റെ സൃഷ്ടികളായ അസൂയ , വെറുപ്പ് , പക , രോഗം , ഭയം മുതലായവയും ഓടിയൊളിക്കുന്നതിന് ഇത് ഒരു കാരണമായി ഭവിക്കുന്നു.
നന്ദിയുടെ ഫീൽ എപ്പോഴും കൊണ്ടുനടക്കണം. ഈ ഫീൽ നിലനിർത്തിക്കൊണ്ട് പോയി, അനേകം നല്ല അനുഭവങ്ങൾ ജീവിതത്തിൽ പതിവാക്കാം എന്ന് എൻ്റെ ജീവിതത്തിൽ അനുഭവം ഉണ്ട് .
സംശയിക്കാതെ ജീവിക്കുക. ജീവിതം ധന്യമാകുന്നതിന് ഇതിനേക്കാൾ നല്ല മാർഗമില്ല.
സ്നേഹത്തിന്റെ ആധാരവും നന്ദിയാണെന്ന് നിസ്സംശയം പറയാം. പരസ്പരം നന്ദിയുള്ള രണ്ടു "മണ്ടന്മാർ " പരസ്പരം കലഹിക്കുന്ന രണ്ടു "ബുദ്ധിമാന്മാരെക്കാൾ " മെച്ചപ്പെട്ട ജീവിതം നയിക്കുന്നു.
അപ്പോൾ ആരാണ് യഥാർഥ ബുദ്ധിമാൻ?
നന്ദി ഇത്രയും നല്ലതാണെങ്കിൽ അത് പ്രയോഗിച്ചു നോക്കിക്കൂടെ?
ഓർക്കുക :
ബുദ്ധിക്കല്ല ;വിവേകത്തിനാണ് പ്രാധാന്യം!
അറിവിനല്ല ;തിരിച്ചറിവിനാണ് മുൻതൂക്കം.
പ്രകടങ്ങൾക്കല്ല ;ഫീലിനാണ് പ്രസക്തി....
കപട ലോകത്തിൽ "ബുദ്ധിമാന്മാരുടെ അറിവ് കൊണ്ടുള്ള പ്രകടനകളാണ് നടക്കുന്നത്. "
ദയവായി ബുദ്ധിപൂർവം നന്ദിയോ സ്നേഹമോ പ്രയോഗിക്കാതിരിക്കുക.
കൃതജ്ഞത വ്യാപകമായി ഉപയോഗിക്കേണ്ട ഒന്നാകുന്നു. ഒന്നിനോട് നന്ദി പറയുമ്പോൾ മറ്റൊന്നിനെ മറന്നുപോവുകയുമരുത്. ആര് ചെയ്ത എന്തുപകാരവും മറക്കാൻ പാടുള്ളതല്ല.ഒരു കൂട്ടുകാരനെ പുതിയതായി കിട്ടിയപ്പോൾ പഴയ കൂട്ടുകാരനെ അവഗണിക്കുന്ന കുട്ടിയെ പോലെ ആകരുത് നിങ്ങൾ.
എല്ലാ ഉപകാരങ്ങൾക്കും എല്ലാത്തിനോടും എല്ലാവരോടും സ്മരണ പുലർത്തുക മാത്രമല്ല അതിനപ്പുറത്തേക്ക് കടന്നു ചെന്ന് ഹൃദയത്തിൽ തൊട്ട് നന്ദി പറയുകയും വേണം എന്നർത്ഥം,
മറവി ഒരു അനുഗ്രഹമാണെന്നു പലപ്പോഴും പറഞ്ഞു കേൾക്കാറുണ്ട്. സത്യമാണ് താനും. പക്ഷേ കൃതജ്ഞതയുടെ കാര്യത്തിൽ മാത്രം അത് വിരുദ്ധമാകുന്നു.
ഭാര്യ ഭർത്താവിനോടും ഭർത്താവ് ഭാര്യയോടും നന്ദി കാണിക്കുന്നത് തികഞ്ഞ വിശ്വസ്തത പുലർത്തിക്കൊണ്ടാണ്.
നന്ദി വാക്കുകളിൽ മാത്രം പോരാ. അതൊരു അനുഷ്ഠാനമാണ് എന്നതാണ് ഇതിലെ സാരം.പ്രപഞ്ചത്തോട് നന്ദിയുള്ളവർ അതിന് വിരുദ്ധമായതൊന്നും ചെയ്യില്ല.
ആഹാരം കഴിക്കുന്നതിനുമുന്പ് അത് പാകം ചെയ്ത ആൾക്കോ ആ ധാന്യം വിളയിച്ച ആളുകൾക്കോ ഒരു ജന്മം ഹോമിച്ചു ആഹാരമായി മാറിയ ആ വിത്തിനോ ആരെങ്കിലും നന്ദി പറയാറുണ്ടോ?
എന്നാൽ മനസിലാക്കുക. അങ്ങനെയൊരു പാരമ്പര്യം ഈ നാട്ടിലുണ്ടായിരുന്നു.
"ബുദ്ധിയുള്ള പുതു തലമുറ " അത് കാറ്റിൽ പറത്തിയതാണ്.
" നിങ്ങളുണ്ടാക്കിയ സമ്പത്തിൻറെ പത്തിലൊന്ന് നിങ്ങളുടെ പിതാവിന് കൊടുത്തിട്ട് ബാക്കിയുള്ളത് മാത്രം നിങ്ങൾ എടുത്താൽ മതി" എന്ന് പറഞ്ഞ ഒരു ഗുരുവിനെ എനിക്കറിയാം.
" അമ്മക്ക് കൊടുക്കരുത്! അമ്മ എടുത്തതിനു ശേഷം ബാക്കിയെന്തെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾ എടുത്താൽ മതി" എന്നും ആ മഹാത്മാവ് കൂട്ടിച്ചേർത്തു.
COURTESY : A WATSAPP MESSAGE FORWARDED BY MY FRIEND
ഇതൊക്കെ പോയിട്ട് എത്രപേർക്ക് അമ്മയോട് അല്ലെങ്കിൽ അച്ഛനോട് നന്ദി കാണിക്കാൻ കഴിയുന്നുണ്ട്?
ആയിരം അമ്പലങ്ങളിൽ ദർശനം നടത്തിയിട്ട് കാര്യമില്ല. അച്ഛനോടും അമ്മയോടും കടമ നിർവഹിച്ചു നോക്കൂ! എന്നിട്ട് സ്വന്തം ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കുന്നത് നേരിൽ കാണൂ.
പ്രപഞ്ച ശക്തിക്കു വിരുദ്ധമായതെന്താണ്?
അവിശ്വാസവും നന്ദികേടുമല്ലാതെ അത് മറ്റൊന്നുമല്ല.
ഭൂമി സൂര്യനോട് വിശ്വാസം പുലർത്തുന്നതുപോലെ സൂര്യൻ എല്ലാറ്റിനോടും വിശ്വാസം പുലർത്തുന്നു. എല്ലാം അതാതിന്റെ അകലത്തിൽ കൃത്യത പാലിക്കുന്നത്കൊണ്ടാണ് ഇവിടെ എല്ലാം ഇങ്ങനെ നിലനിൽക്കുന്നത്. ആകർഷണ നിയമവും വിശ്വാസ നിയമവും കൃതജ്ഞത നിയമവും ഇടകലർന്നുസൃഷ്ടിക്കുന്ന സുരക്ഷിത വലയത്തിലാണ് സമൃദ്ധി കുടികൊള്ളുന്നത്.
സമൃദ്ധിയുടെ ആത്മാവ് തേടിയുള്ള യാത്ര ജൂലൈ ഇരുപത്തൊന്നാം തീയതി തുടരും.
I AM PLANNING TO INTRODUCE AN ENGLISH VERSION OF THE BLOG SOON.....
MAY BE THIS MONTH.....

പ്രകടനം ശരീരവും ബുദ്ധി ആയുധവും ആക്കാം. എന്നാൽ മൂലരൂപം അഥവാ ആത്മാവ് കൃതജ്ഞതയാകുന്നു. ആത്മാവില്ലാത്തതെന്തും വ്യാജമാകുന്നു. വ്യാജമായതിന് സ്ഥായിയായ പുരോഗതിയോ നിലനിൽപ് പോലുമോ അസാധ്യം തന്നെ.!
അതിനാൽ ഡ്യൂപ്ലിക്കേറ്റ് ഉപേക്ഷിച്ചു ഒറിജിനലിനെ അന്വേഷിക്കുക. ആ അന്വേഷണമാണ് " ആത്മാന്വേഷണം എന്ന ഈ ബ്ലോഗ് പ്രമേയമാക്കുന്നത്.!! അന്വേഷിക്കുന്നത് സൂക്ഷ്മ രൂപത്തിലെ യാഥാർഥ്യത്തെയാണ് (THE FORMLESS ORIGINAL MATTER) അല്ലാതെ സ്ഥൂലമായ പ്രകടനത്തെയല്ല.( THE DUPLICATE WITH A BODY)

നന്ദിയുടെ ഫീൽ (THE FEEL OF GRATITUDE) നല്ല ഫീൽ (FEEL GOOD) നൽകുകയും നല്ല അനുഭവങ്ങൾ (POSITIVE EXPERIENCES) നൽകുകയും ചെയ്യുന്നു.
കൃതജ്ഞത വ്യാപകമായി ഉപയോഗിക്കേണ്ട ഒന്നാകുന്നു. ഒന്നിനോട് നന്ദി പറയുമ്പോൾ മറ്റൊന്നിനെ മറന്നുപോവുകയുമരുത്. ആര് ചെയ്ത എന്തുപകാരവും മറക്കാൻ പാടുള്ളതല്ല.ഒരു കൂട്ടുകാരനെ പുതിയതായി കിട്ടിയപ്പോൾ പഴയ കൂട്ടുകാരനെ അവഗണിക്കുന്ന കുട്ടിയെ പോലെ ആകരുത് നിങ്ങൾ.
എല്ലാ ഉപകാരങ്ങൾക്കും എല്ലാത്തിനോടും എല്ലാവരോടും സ്മരണ പുലർത്തുക മാത്രമല്ല അതിനപ്പുറത്തേക്ക് കടന്നു ചെന്ന് ഹൃദയത്തിൽ തൊട്ട് നന്ദി പറയുകയും വേണം എന്നർത്ഥം,
മറവി ഒരു അനുഗ്രഹമാണെന്നു പലപ്പോഴും പറഞ്ഞു കേൾക്കാറുണ്ട്. സത്യമാണ് താനും. പക്ഷേ കൃതജ്ഞതയുടെ കാര്യത്തിൽ മാത്രം അത് വിരുദ്ധമാകുന്നു.
ഭാര്യ ഭർത്താവിനോടും ഭർത്താവ് ഭാര്യയോടും നന്ദി കാണിക്കുന്നത് തികഞ്ഞ വിശ്വസ്തത പുലർത്തിക്കൊണ്ടാണ്.
നന്ദി വാക്കുകളിൽ മാത്രം പോരാ. അതൊരു അനുഷ്ഠാനമാണ് എന്നതാണ് ഇതിലെ സാരം.പ്രപഞ്ചത്തോട് നന്ദിയുള്ളവർ അതിന് വിരുദ്ധമായതൊന്നും ചെയ്യില്ല.
ആഹാരം കഴിക്കുന്നതിനുമുന്പ് അത് പാകം ചെയ്ത ആൾക്കോ ആ ധാന്യം വിളയിച്ച ആളുകൾക്കോ ഒരു ജന്മം ഹോമിച്ചു ആഹാരമായി മാറിയ ആ വിത്തിനോ ആരെങ്കിലും നന്ദി പറയാറുണ്ടോ?
എന്നാൽ മനസിലാക്കുക. അങ്ങനെയൊരു പാരമ്പര്യം ഈ നാട്ടിലുണ്ടായിരുന്നു.
"ബുദ്ധിയുള്ള പുതു തലമുറ " അത് കാറ്റിൽ പറത്തിയതാണ്.
" നിങ്ങളുണ്ടാക്കിയ സമ്പത്തിൻറെ പത്തിലൊന്ന് നിങ്ങളുടെ പിതാവിന് കൊടുത്തിട്ട് ബാക്കിയുള്ളത് മാത്രം നിങ്ങൾ എടുത്താൽ മതി" എന്ന് പറഞ്ഞ ഒരു ഗുരുവിനെ എനിക്കറിയാം.
" അമ്മക്ക് കൊടുക്കരുത്! അമ്മ എടുത്തതിനു ശേഷം ബാക്കിയെന്തെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾ എടുത്താൽ മതി" എന്നും ആ മഹാത്മാവ് കൂട്ടിച്ചേർത്തു.
COURTESY : A WATSAPP MESSAGE FORWARDED BY MY FRIEND
ഇതൊക്കെ പോയിട്ട് എത്രപേർക്ക് അമ്മയോട് അല്ലെങ്കിൽ അച്ഛനോട് നന്ദി കാണിക്കാൻ കഴിയുന്നുണ്ട്?
ആയിരം അമ്പലങ്ങളിൽ ദർശനം നടത്തിയിട്ട് കാര്യമില്ല. അച്ഛനോടും അമ്മയോടും കടമ നിർവഹിച്ചു നോക്കൂ! എന്നിട്ട് സ്വന്തം ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കുന്നത് നേരിൽ കാണൂ.
പ്രപഞ്ച ശക്തിക്കു വിരുദ്ധമായതെന്താണ്?
അവിശ്വാസവും നന്ദികേടുമല്ലാതെ അത് മറ്റൊന്നുമല്ല.
ഭൂമി സൂര്യനോട് വിശ്വാസം പുലർത്തുന്നതുപോലെ സൂര്യൻ എല്ലാറ്റിനോടും വിശ്വാസം പുലർത്തുന്നു. എല്ലാം അതാതിന്റെ അകലത്തിൽ കൃത്യത പാലിക്കുന്നത്കൊണ്ടാണ് ഇവിടെ എല്ലാം ഇങ്ങനെ നിലനിൽക്കുന്നത്. ആകർഷണ നിയമവും വിശ്വാസ നിയമവും കൃതജ്ഞത നിയമവും ഇടകലർന്നുസൃഷ്ടിക്കുന്ന സുരക്ഷിത വലയത്തിലാണ് സമൃദ്ധി കുടികൊള്ളുന്നത്.
സമൃദ്ധിയുടെ ആത്മാവ് തേടിയുള്ള യാത്ര ജൂലൈ ഇരുപത്തൊന്നാം തീയതി തുടരും.
I AM PLANNING TO INTRODUCE AN ENGLISH VERSION OF THE BLOG SOON.....
MAY BE THIS MONTH.....
ജീവിതത്തിൽ നാമൊക്കെ നേരിടുന്ന പല സന്ദർഭങ്ങളെയും അടിസ്ഥാനപരമായി നേരിടുന്നതിനാണ് ഈ ബ്ലോഗ് തയ്യാറാക്കിയിട്ടുള്ളത്(This blog seeks to meet the various fundamental situations at the root level.).
ReplyDeleteവാർദ്ധക്യം തീണ്ടാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണ് ഈ ബ്ലോഗിന്റെ ലക്‌ഷ്യം.ഇതിലെ ആശയങ്ങൾ ഏട്ടിലെ പശുവിനെ പോലെ ദൂരെ നിൽക്കുന്നതല്ല.പ്രവർത്തികമാണ് വിജയിച്ചതുമാണ്.
ദയവായി വായിക്കുക. ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യുക.
Thank U very much 1000+ daily views......
ReplyDeleteസുധീഷ്, നന്നാകുന്നുണ്ട് എഴുത്ത്
ReplyDelete