ഇതിനു മുൻപത്തെഅധ്യായത്തിലേക്ക് പോകുന്നതിന് ഇവിടെ ക്ലിക് ചെയ്യുകഞാൻ ഈ ബ്ലോഗിൽ പറയാനാഗ്രഹിച്ച താഴെപറയുന്ന കാര്യങ്ങൾ മുൻ അധ്യായങ്ങളിൽ ചർച്ച ചെയ്തു കഴിഞ്ഞു.
ഒന്ന്.
ആത്മാവ് ഊർജ്ജമാണ്. അത് സദാ ആനന്ദത്തിലും പ്രകാശത്തിലും ആണ്.എന്നാൽ ആ പ്രകാശത്തെ പ്രതിഫലിപ്പിക്കാൻ തക്കവണ്ണം നാം ജീവിച്ചില്ലെങ്കിലും അത് പ്രകാശിക്കും.
രണ്ട്.
ആത്മാവിനെ പ്രകാശിപ്പിക്കുന്നയാൾ എന്നെന്നും ചെറുപ്പമായി ജീവിക്കും.
മൂന്ന്.
നാം സ്വീകരിക്കാൻ തയ്യാറായാൽ മാത്രം കയറി വരുന്ന അതിഥിയാണ് വാർദ്ധക്യം. (മുൻ ബ്ലോഗുകൾ വായിക്കുക.)
നാല്.
ഒരു വ്യക്തി എന്ന നിലയിൽ ഇത് വായിക്കുന്ന വായനക്കാരൻ / വായനക്കാരി സ്വതന്ത്ര(ൻ) ആണ്. അതിനാൽ ഒരു വി ഐ പി എന്നത്പോലെ അവനവനോട് പെരുമാറുക.
മൂന്നാമധ്യായം വരെ മാത്രം വായിക്കുന്നത് ഒരാൾക്ക് ചിലപ്പോൾ ആശയക്കുഴപ്പം സൃഷ്ടിച്ചേക്കാം. അതുകൊണ്ട് മനസിലാക്കുക ഈ മുകളിൽ പറഞ്ഞിരിക്കുന്ന അനുമാനങ്ങളെല്ലാം തന്നെ പൂർണങ്ങൾ അല്ല.ഇനിയുള്ള ഭാഗങ്ങളിലാണ് അവയുടെ പൂർണതക്ക് വേണ്ടിയുള്ള യത്നം നടക്കുന്നത്. ജീവിതം പ്രകാശിക്കുന്നത് ബുദ്ധികൊണ്ടല്ല; എന്നാൽ ഹൃദയം കൊണ്ടാണ് എന്ന് ഗുരുക്കന്മാർ പറയുന്നു. ഹൃദയശുദ്ധിയെക്കുറിച്ചാണ് ബുദ്ധിയെ കുറിച്ചല്ല വിശുദ്ധ ഗ്രന്ഥങ്ങൾ (അത് ബൈബിളോ ഭഗവത് ഗീതയോ ഖുർ ആനോ , ആകട്ടെ.) സംസാരിക്കുന്നത്.
ഇനി നമുക്ക് ചർച്ചയിലേക്ക് കടക്കാം.
മുകളിൽ നാലാമത്തെ അനുമാനത്തിൽ വ്യക്തി സ്വതന്ത്രനാണ് എന്ന് പറഞ്ഞു.
എന്നാൽ ശുദ്ധമല്ലാത്തതും ആരെയും അംഗീകരിക്കാത്ത ആരോടും നന്ദിയില്ലാത്ത ദിശാബോധമില്ലാത്ത ഒരാളാണ് സ്വാതന്ത്ര്യത്തെ കുറിച്ചു ചിന്തിക്കുന്നതെങ്കിലോ ? അയാളുടെ ഉള്ളിലും പ്രകാശിക്കുന്ന ഒരു ആത്മാവുണ്ട് എന്നതാണ് സത്യം. അയാൾ ആ പ്രകാശത്തെ പ്രകടമാക്കുമോ? ഇല്ലേയില്ല!!
ഓർക്കുക ബുദ്ധികൊണ്ട് ആർക്കും ഐശ്വര്യം വരില്ല. ഹൃദയ വിശുദ്ധികൊണ്ടേവരൂ!!
എന്താണ് ഹൃദയ വിശുദ്ധി?
അതാണ് ഇനി മനസിലാക്കാനുള്ളത്.
പലരും ചിന്തിക്കുന്നത് ഉത്തരത്തിലിരിക്കുന്ന പല്ലിയെ പോലെയാണ്.താൻ ഒരാൾ ഉള്ളതുകൊണ്ടാണ് പലതും നടക്കുന്നത്.!! താനാണ് എല്ലാത്തിനും കാരണം !!
ഓർക്കുക നിങ്ങൾ ഇല്ലെങ്കിലും ഇവിടെ എല്ലാം നടക്കും.സൂര്യൻ ഉദിക്കും, രാത്രി വരും. ഇവിടെ ഒന്നും മുടങ്ങില്ല. ഈ ഭൂമിയില്ലെങ്കിൽ പോലും ഇവിടെ ഈ പ്രപഞ്ചം നിലനിൽക്കും.
എത്രയോ മഹാരഥന്മാർ മണ്മറഞ്ഞുപോയിട്ടുണ്ട്! എന്നിട്ട് ഇവിടെ എന്തെങ്കിലും സ്ഥായിയായ പ്രശ്നങ്ങൾ ഉണ്ടായോ? ഇല്ല!!
കാരണം നിങ്ങൾ നിസ്സാരന്മാരായതു കൊണ്ടോ മണ്മറഞ്ഞു പോയ മഹാരഥന്മാർ കഴിവ് കുറഞ്ഞവരായതു കൊണ്ടോ അല്ല!! രണ്ടാമത്തെ അധ്യായത്തിൽ ഞാൻ പറഞ്ഞ പ്രപഞ്ച ഗൂഢ സത്യാന്വേഷണത്തിൻ്റെ ഭാഗമായി ഓരോ ജീവിയും അജീവിയും നിയോഗിക്കപ്പെടുന്നു എന്നത് കൊണ്ടാണത് . ഭൂമിയിൽ നമ്മൾ തേടുന്ന ലക്ഷ്യങ്ങൾ പ്രപഞ്ച ലക്ഷ്യങ്ങൾക്ക് പ്രശ്നമല്ല . പ്രപഞ്ച ആത്മാവ് അഥവാ universal mind ആണ് ഇവിടെ പ്രവർത്തിക്കുന്നതെന്ന് സാരം .
ഈ സത്യത്തെ ഉൾകൊള്ളുന്നവരാണ് ഭാഗ്യവാന്മാർ. അവർ പ്രപഞ്ച രഹസ്യം അറിഞ്ഞിരിക്കുന്നു.ഈ അറിവ് അവരെ സംസ്കാരവുമുള്ളവരാക്കുന്നു.സംസ്കാരം എന്നാൽ ശുദ്ധീകരണം എന്നർത്ഥം. ശരീരം ചുട്ടെരിച്ചു ആത്മാവിനെ പുറംതള്ളുന്നതിനെ ഈ അർഥതലത്തിലാണ് ശവസംസ്കാരം എന്ന് പറയുന്നത്. ഇത്തരത്തിൽ ഹൃദയത്തെ ശുദ്ധീകരിക്കുന്നതിന് കേവലം ചില തിരിച്ചറിവുകൾ മാത്രമാണ് വേണ്ടത്. അവയാകട്ടെ ചില പ്രപഞ്ച തത്വങ്ങളും.!!
ഭൗതിക ജീവിതത്തിൽ ഈ സത്യങ്ങളെ കണ്ടില്ലെന്നു നടിക്കനാണ് ആളുകൾക്ക് വ്യഗ്രത.
ഈ അധ്യായത്തിൽ തുടങ്ങുന്ന ഭാഗത്തു ഞാൻ സൂചിപ്പിച്ച നാലു അനുമാനങ്ങളോടൊപ്പം കൂട്ടി വായിക്കേണ്ടതായ പ്രപഞ്ച തത്വങ്ങൾ അടുത്ത അധ്യായത്തിൽ പറയാമെന്നു വിചാരിക്കുന്നു. ജൂലൈ പതിമൂന്നിന് നാം ആ തത്വങ്ങൾ ചർച്ച ചെയ്യും. അതിനു മുൻപായി ഈ ബ്ലോഗിന്റെ മുൻ അധ്യായങ്ങൾ ഒരിക്കൽ കൂടി വായിക്കുന്നത് ഉപകാരപ്രദമായിരിക്കും.

Thank u all.... I am getting daily messages from a number of people
ReplyDelete