അടുത്ത അദ്ധ്യായങ്ങൾ വായിക്കാൻ ദയവായി ഇവിടെ ക്ലിക് ചെയ്യുക
ആരാണ് നിന്നെ കേൾക്കുക? ആരാണ് നിന്നെ ആശ്വസിപ്പിക്കുക?
എങ്ങനെ എന്തോര്ത്തു നീ ആശ്വസിക്കും?...........
നിനക്ക് നേടാൻ നീ എന്ത് കൊടുക്കും?
നീ ആരെ ആശ്വസിപ്പിക്കും?
നിന്നെ കാണുന്ന മാത്രയിൽ ആരൊക്കെ സന്തോഷിക്കും?
കിട്ടുന്നതിനേക്കാൾ കൂടുതൽ കൊടുക്കാൻ നീ എന്നെങ്കിലും തയ്യാറാകുമോ?
എടുക്കുന്നതിനേക്കാൾ കൊടുക്കുന്നതിൽ നീ സന്തോഷിക്കുമോ?
എത്ര ഹൃദയങ്ങൾ നീ തണുപ്പിക്കും?
എന്താണ് നീ പകരം കൊടുക്കുക?
ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിച്ചിട്ട് നമുക്ക് ഇനിയും സംസാരിക്കാം ....... ഒന്നിടവിട്ട ദിവസങ്ങളിൽ ..........
MY NEXT POST IS ON 29TH JUNE 2017
i am a little early.... I am here on 28/06/2017 itself......
today at 8.30 pm pls expect the new chapter......... Thank U .....
നിന്റെ ആത്മാവ്.......
അതായത് ഉയർന്ന ഒരു ബോധ മണ്ഡലത്തിലാണ് അത് വിഹരിക്കുന്നത്.സമയമോ ദൂരമോ ആകുന്ന തലങ്ങൾ (the
dimensions of time and space) ഒന്നും അതിനെ ബാധിക്കുന്നില്ല എന്ന് മാത്രമല്ല ആ ഒരു തലത്തിലേക്ക് ഭൗതികമായതൊന്നിനും പ്രവേശനവുമില്ല. ആത്മാവ് ശരീരത്തിൽ സ്ഥിതി ചെയ്യുന്നു എന്ന് പറയുന്നത് മൗഢ്യമാണ്, കർമ്മ ചക്രം (karmic cycle ) പൂർത്തിയാക്കുന്നതിന് ജന്മങ്ങളെ പ്രയോജനപ്പെടുത്തുന്നതിന് ഒരു ആവരണം മാത്രമാണ് ഈ ശരീരം.,ഈ ശരീരത്തെ ഒരു വാഹനം എന്ന പോലെ ഉപയോഗിക്കുക മാത്രമാണ് ഇവിടെ ചെയ്യുന്നത്...... ആത്മാവ് തീയാണെന്നും അത് എരിക്കുന്ന തിരി ശരീരവും ആകുന്നുവെന്നും വ്യാവഹാരിക ബോധത്തിൽ നമുക്ക് കരുതാം.
next post is expected on 3rd July 2017 approximately @ 8..00pm..... thanks.............
5.7.2017
todays post is coming up @ 8.00pm....... Thanks.......
contd @
https://soulplusclan.blogspot.com/2017/07/soul-searching.html
ആത്മാന്വേഷണം
എന്താണ് നീ അന്വേഷിക്കുന്നത് ? ( What do you seek?)
നിന്റെ ആത്മാവിനെയാണോ? ( Is it your soul?)
എന്താണ് നീ പറയുന്ന പരാതി? ( What is your complaint ?)
എന്താണ് നിനക്ക് നേടാനുള്ളത്? ( What you need to achieve?)
എന്താണ് നീ അവസാനം വരെ സൂക്ഷിക്കുന്നത് ? ( What do you keep unto the last moment?)
ആരെയാണ് നീ ഭയക്കുന്നത്? ( Whom do you fear?)
ആരെയാണ് നീ ആഗ്രഹിക്കുന്നത്? ( Whom do you want ?)
നിന്നെ എന്താണ് സന്തോഷിപ്പിക്കുന്നത്?.......... ( What pleases you ?)
എങ്ങനെ എന്തോര്ത്തു നീ ആശ്വസിക്കും?...........
ഇനിയുമുണ്ട് ചോദ്യങ്ങൾ....🔯
നീ ആരെ ആശ്വസിപ്പിക്കും?
നിന്നെ കാണുന്ന മാത്രയിൽ ആരൊക്കെ സന്തോഷിക്കും?
കിട്ടുന്നതിനേക്കാൾ കൂടുതൽ കൊടുക്കാൻ നീ എന്നെങ്കിലും തയ്യാറാകുമോ?
എടുക്കുന്നതിനേക്കാൾ കൊടുക്കുന്നതിൽ നീ സന്തോഷിക്കുമോ?
എത്ര ഹൃദയങ്ങൾ നീ തണുപ്പിക്കും?
എന്താണ് നീ പകരം കൊടുക്കുക?
ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിച്ചിട്ട് നമുക്ക് ഇനിയും സംസാരിക്കാം ....... ഒന്നിടവിട്ട ദിവസങ്ങളിൽ ..........
MY NEXT POST IS ON 29TH JUNE 2017
i am a little early.... I am here on 28/06/2017 itself......
ഇന്നലെ നാം ചില ചോദ്യങ്ങൾ
കണ്ടു ...... ഉത്തരം പറയാൻ ശ്രമിച്ചു....
ഒന്നാമത്തെ ചോദ്യം ഇതായിരുന്നു
.....
"എന്താണ് നീ അന്വേഷിക്കുന്നത്?"
പലപ്പോഴും എന്തൊക്കെയോ തേടിയുള്ള യാത്രയിലാണ് നാമെല്ലാം. ചില
സ്ഥലങ്ങളിൽ ചില ആളുകൾക്ക് മുൻപിൽ എത്തുമ്പോൾ പലപ്പോഴും തോന്നാറില്ലേ എന്തിനാണ് ഞാൻ
ഇവിടെ വന്നതെന്ന്?
ശരീരം പലപ്പോഴും സഞ്ചരിക്കുന്നത്
ഗൂഢമായ ലക്ഷ്യങ്ങളിലേക്കാണെന്നു മനഃശാസ്ത്രജ്ഞർ പറയാറുണ്ട്. മനസിന്റെ സഞ്ചാര പാതയെക്കുറിച്ചാണ്
അവരൊക്കെ സംസാരിക്കുന്നത് ! എന്നാൽ പലപ്പോഴും ശരീരത്തിൽ ഉണ്ടാകുന്ന ചില വൈബ്രേഷന്സ്
മനസിന്റെ ചില ഗൂഢ ലക്ഷ്യങ്ങൾ തേടി തന്നെയുള്ളതു തന്നെയാണെന്നതിൽ സംശയമില്ല.
മനസും ശരീരവും ആത്മാവുമെല്ലാം തേടുന്നത് ആനന്ദത്തെയാണ് എന്നതാണ് സത്യം. ഭൂരിഭാഗം ആളുകളും നന്മയുള്ള ലക്ഷ്യങ്ങളെയാണ് തേടുന്നത്.
എന്തുകൊണ്ട് ?
അത് പ്രപഞ്ച നിയമമാണെന്നതാണ് കാരണം. എന്നാൽ നാമൊക്കെ കരുതുന്നത് ഭൂരിഭാഗം ആളുകളും നല്ല മനസുള്ളവരല്ല എന്നാണ്. പക്ഷെ സത്യം മറിച്ചാണ്.
കുഞ്ഞുങ്ങളെ കാണുമ്പോൾ ; സൂര്യോദയം കാണുമ്പോൾ ; പൂക്കൾ വിരിഞ്ഞു നിൽക്കുന്നത് കാണുമ്പോൾ , പാട്ടു കേൾക്കുമ്പോൾ ഒക്കെ സന്തോഷിക്കാത്തവരായി ആരാണുള്ളത് ? പുഞ്ചിരിച്ചാൽ തിരിച്ചു ചിരിക്കാത്ത വളരെ കുറച്ചു പേരേയുളളു....
നന്മ ചെയ്യുമ്പോൾ സന്തോഷം ഉളവാകുന്ന രീതിയിലാണ് മനുഷ്യ മനസ് നിയന്താവ് ക്രമീകരിച്ചിരിക്കുന്നത് എന്നത് ഒരു ചെറിയ കാര്യമല്ല...
എല്ലാവരും ആത്മ സംതൃപ്തിയെ തേടുന്നു.
നന്നായി ജോലി ചെയ്തു സംതൃപ്തിയോടെ ഉറങ്ങുന്നവരെ കണ്ടിട്ടില്ലേ?
എത്ര ചെറിയതും അപ്രധാനമെന്നു തോന്നുന്നതുമാകട്ടെ ; നന്നായി ചെയ്താൽ നമുക്കുണ്ടാകുന്ന സംതൃപ്തി ചെറുതല്ല ...
ആ സംതൃപ്തിയത്രെ പ്രപഞ്ച ഗൂഢ ലക്ഷ്യം !
അതായത് പ്രപഞ്ചം പൂർണത തേടുന്നു!
കഠിന പ്രയത്നവും മെച്ചപ്പെട്ട പ്രവർത്തനവും തുടർച്ചയായ പുരോഗതിയും ആഗ്രഹിക്കുന്ന പ്രപഞ്ചമനസിനു സമാന്തരമായി മനുഷ്യ മനസിലും പുരോഗതിയുടെ വിത്തുകൾ പാകുന്നു.
ഈ വിത്തുകളത്രെ ഗൂഢലക്ഷ്യത്തിലേക്കുള്ള നമ്മുടെ കൂട്ടുകാർ.
ഈ വിത്തുകളത്രെ നമ്മുടെ ശരീരത്തിൽ വൈബ്രേഷൻ ഉണ്ടാക്കുന്ന രാസ ത്വരിതങ്ങൾ!
നാമെന്താണ് തേടുന്നതെന്നു മനസ്സിലായാൽ പിന്നെ അടുത്ത പടി നമ്മുടെ പ്രവൃത്തികളെ പരിശോധിക്കലാണ്
.
അവ നമ്മുടെ ലക്ഷ്യത്തിനുതകുന്നതാണോ?
അവ നമുക്ക് ആനന്ദം നല്കുമോ?
അവ പ്രപഞ്ച ലക്ഷ്യങ്ങളെ പൂർത്തീകരിക്കുമോ?
യെസ് എന്ന ഉത്തരമാണെങ്കിൽ നിങ്ങൾ ധന്യരാണ് !
നോ എന്ന ഉത്തരമാണെങ്കിൽ നിങ്ങൾ ഇനിയും നിങ്ങളെ പരിശോധിക്കണം.
(പ്രപഞ്ച ശക്തിക്കു ഹിതകരമാകുന്നു എന്ന ഉത്തരമാണ് ഈ ലേഖനത്തിൻറെ പ്രചോദനം !)
സമൂഹത്തിനും ലോകത്തിനും പ്രപഞ്ചത്തിനും ഹിതകരമായതു ചെയ്യാൻ നിങ്ങൾക്കു കെൽപ്പുണ്ടാകട്ടെ എന്ന പ്രാർത്ഥനയിൽ ഈ രണ്ടാമധ്യായം സമർപ്പിക്കുന്നു.
അടുത്ത ചോദ്യത്തിനുത്തരം തേടി നാം ജൂലൈ ഒന്നിന് കാണുന്നു....
എല്ലാവര്ക്കും നന്മകൾ വരട്ടെ !
today at 8.30 pm pls expect the new chapter......... Thank U .....
നിന്റെ ആത്മാവ്.......
എന്താണത്?
അതിന്റെ ഇരിപ്പിടം എവിടെയാണ്?
ഇന്നല്ലെങ്കിൽ; നാളെ ചോദിക്കേണ്ട ചോദ്യമാണ്, ഒരിക്കലെങ്കിലും നമ്മൾ ഫേസ് ചെയ്യാൻ പോകുന്ന ചോദ്യം.
ഈ ലേഖകന്റെ അഭിപ്രായത്തിലല്ല ; അറിവിലുമല്ല ; മറിച്ച് അനുഭവത്തിൽ ആത്മാവ് ഒരു നിത്യമായ; മരണമില്ലാത്ത രൂപമോ നിറമോ മണമോ ഇല്ലാത്ത ;ശ്രേഷ്ഠമായ ഒരു ദിവ്യമായ ഊർജ്ജരൂപമാണ്. ഏറ്റവും ശുദ്ധമായതാണ് ഊർജ്ജരൂപം. അതിന് വൃദ്ധി ക്ഷയങ്ങൾ ഇല്ല. അത് പുരോഗമിക്കുന്നില്ല. ഉണരുന്നില്ല. ഉറങ്ങുന്നുമില്ല. എന്നാൽ സദാ സമയവും എല്ലാറ്റിനെയും അറിഞ്ഞുകൊണ്ട് നിലനിക്കുന്ന അവസാനിക്കാത്ത ബോധ തലമാകുന്നു.
next post is expected on 3rd July 2017 approximately @ 8..00pm..... thanks.............
JULY 3........2017
ആത്മാവിനെ കുറിച്ചുള്ള
സങ്കല്പങ്ങൾ ഭൂമിയിലെ വാക്കുകൾ കൊണ്ട് പൂർത്തിയാക്കാൻ കഴിയാത്തതാണ്. അതിനു കാരണം ഭൂമിക്ക് ആത്മാവിനുമേൽ അവകാശം ഇല്ല എന്നത് തന്നെ. അത് ഊർജ്ജമാണ്. അതിനു ജനനമോ മരണമോ ഇല്ല. അതായത് നാം ഫിസിക്സ് ക്ലാസ്സിൽ പഠിച്ചത് പോലെ ഊർജത്തെ സൃഷ്ടിക്കാനോ നശിപ്പിക്കാനോ സാധ്യമല്ല.അതിനെ ആകർഷിക്കാനും ഉപയോഗിക്കാനും ദിശതിരിക്കാനും ഒക്കെ ഒരു പരിധി വരെ കഴിയുമെങ്കിൽ പോലും. എന്നാൽ ആത്മാവിന്റെ കാര്യം ഭൂമിക്കു നിഗൂഢമാകുന്നു. അതിന്റെ ലക്ഷ്യങ്ങളും പഞ്ചേന്ദ്രിയങ്ങളിൽ നിന്ന് മറഞ്ഞിരിക്കുന്നു. ഭൂമിയിലെ ദൂരദർശിനികൾക്കോ സൂക്ഷ്മദര്ശിനികൾക്കോ അതിന്റെ സഞ്ചാരപഥത്തെ അറിയാൻ കഴിയില്ല.
"നീ നിന്റെ ഉള്ളിലേക്ക് ആഴത്തിൽ നോക്കുക " എന്ന് ബുദ്ധൻ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് ഉള്ളിലേക്ക് നോക്കാൻ കഴിയുമോ? കണ്ണുകൾ അടച്ചു നോക്കിയാൽ മാത്രമേ അത്തരമൊരു ശ്രമം പോലും നടത്താൻ കഴിയൂ.
ഇതെല്ലം കേൾക്കുമ്പോൾ ഞാനൊരു സന്യാസിയാണോ എന്നൊന്നും സംശയിക്കണ്ട. അല്ലേയല്ല.!! ആത്മീയത എല്ലാ മനുഷ്യരിലും ഉണ്ട്.അതുപോലെ ഒരു സാധാരണ ജീവി മാത്രമാണ് ഈ ലേഖകൻ. ഒരു സാമാന്യ ജീവിതത്തിൽ ഈ സനാതന സത്യങ്ങളെ എങ്ങനെ പ്രയോഗത്തിൽ വരുത്താം എന്നതാണ് ഇവിടുത്തെ ചിന്താവിഷയം.
അല്ലാതെ ഈ ഭൂമിയെ ഉപേക്ഷിക്കാനോ ഒന്നുമല്ല എങ്ങനെ നിറഞ്ഞ ജീവിതം നയിക്കാം ; അതിന് ആത്മീയ ചിന്തകളെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നൊക്കെയാണ് എന്റെ ചിന്ത. ഈ ഭൂമിയിൽ തന്നെ സ്വർഗം സൃഷ്ടിക്കുന്നതിനാണ് ഈ ചിന്തകൾ എന്നാണ് ഞാൻ പറഞ്ഞുവരുന്നത്.
ഇന്ന് ഈ ലേഖന ഭാഗം വായിച്ച ആളുകളോട് ഒരു ചോദ്യം......
തികച്ചും വ്യക്തിപരമാണ് "നിങ്ങൾക്ക് എത്രയാണ് പ്രായം?"
ചെറുപ്പത്തെ എങ്ങനെ തിരിച്ചു പിടിക്കാം ? അതെങ്ങനെ നിലനിർത്താം എന്നും നമുക്ക് അടുത്ത അധ്യായത്തിൽ പരിശോധിക്കാം .....
ചെറുപ്പം , വാർദ്ധക്യം എന്നിവയെകുറിച്ച് മെയ് അഞ്ചിന് അടുത്ത പോസ്റ്റ് വരുന്നതുവരെ തല്ക്കാലം വിട കൊള്ളട്ടെ.... ഏവർക്കും നല്ല ചിന്തകളിലൂടെ നന്മകൾ വരട്ടെ എന്ന് ആശംസിച്ചുകൊണ്ട് .......................
(പേരിലോ ഒപ്പിലോ പ്രസക്തിയില്ല.) .5.7.2017
todays post is coming up @ 8.00pm....... Thanks.......
contd @
https://soulplusclan.blogspot.com/2017/07/soul-searching.html


നിങ്ങളുടെ വിലയേറിയ കമന്റസിനായി കാത്തിരിക്കുന്നു
ReplyDeleteGood
ReplyDelete