മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ദയവായി ഇവിടെ ക്ലിക് ചെയ്യുക
കഴിഞ്ഞ ചാപ്റ്റർ അവസാനിച്ചപ്പോൾ ഞാൻ ചോദിച്ചു നിർത്തിയത് ഇങ്ങനെയായിരുന്നു .: നിങ്ങൾക്ക് എന്താണ് പ്രായം ?
നമ്മൾ അതിലേക്കു വരുന്നു അതിന് മുൻപ് ആത്മാവിനെ കുറിച്ചുള്ള ചില ചിന്തകൾ കൂടി പങ്കു വെക്കാം .
ആത്മാവ് ഒരിക്കലും ദുഷിക്കാത്ത ശുദ്ധമായ ഒന്നാകുന്നു . അത് ഊർജമാണ് . എല്ലാത്തിന്റെയും മൂലരൂപവും .അപ്പോൾ ജീവിതംഎന്താണ് ?
ആത്മാവിന്റെ പ്രകടരൂപമാണ് ജീവിതം . ആത്മാവ് കണ്ണുകൾക്ക് അപ്രാപ്യമാണ് . പക്ഷെ ജീവിതം കണ്ണുകൾക്ക് മുൻപിലാണ് സംഭവിക്കുന്നത് . ഭൂമിയിൽ ജീവിക്കുന്നവർക്ക് ജീവിതവും പ്രധാനമാണ് . കാരണം അത് നയിക്കുന്ന നാവികൻ ആത്മാവാണ് എന്ന് ഗുരുക്കന്മാർ പറയുന്നു .ആത്മാവ് പ്രകാശിക്കുമ്പോൾ എല്ലാം പ്രകാശിക്കുന്നു . ശരീരം പോലും !
അപ്പോൾ പ്രസക്തമായ ചോദ്യമിതാ .....
എന്താണ് വാർദ്ധക്യം ...... ?
നേരത്തെ ഞാൻ പറഞ്ഞിരുന്നു ... :--- ശരീരം : മനസ് : ആത്മാവ് .... ഇതിലേതാണ് ശ്രേഷ്ഠം ?
നമുക്കറിയാം തീർച്ചയായും ആത്മാവ് തന്നെ.
ശരീരത്തിനും മനസിനും അവസ്ഥാന്തരങ്ങൾ ഉണ്ട് ... ഇത് രണ്ടും ചിലപ്പോൾ പുരോഗമിക്കുന്നു . പലപ്പോഴും തളരുന്നു ....
തളർന്ന ശരീരം അല്ലെങ്കിൽ ക്ഷീണിച്ച മനസ് ആത്മാവിന്റെ പ്രകാശം കുറയ്ക്കുമോ ?
ഇല്ലേയില്ല ...! മറിച്ച് പ്രകാശത്തിന്റെ പ്രകട ഭാവം കുറക്കുന്നു ... എന്താണ് പ്രകട ഭാവം (Manifestation)?
അത് മറ്റൊന്നുമല്ല . ... ജീവിതം തന്നെ ! പ്രകാശം കുറയുന്നില്ല !
പക്ഷേ അതിന്റെ പ്രസരണം അഥവാ ദൃശ്യരൂപമായ ജീവിതമാണ് ചിലപ്പോളൊക്കെ മങ്ങിപ്പോകുന്നത്
.
ഇതിനെ കുറഞ്ഞ ജീവിതം അഥവാ lesser life എന്ന് വിളിക്കാം . എങ്ങനെ നമ്മുടെ ജീവിതത്തിൽ പ്രകാശം പരത്താം?
Simple! പ്രകാശിക്കുക ...! (Enlighten yourself with the truth)
അപ്പോൾ എന്താണ് ആ സനാതന സത്യം ?
നിനക്ക് മരണമില്ല .... നീ ഈശ്വരനാകുന്നു ... നിങ്ങൾ ഈശ്വരൻ ഉണ്ടോ എന്ന് തെളിയിക്കാനൊന്നും പോകേണ്ടതില്ല . ഉണ്ട് ! അത് സത്യവുമാണ് ... നിങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും .
അപ്പോൾ നമുക്ക് ആ ചോദ്യത്തിലേക്ക് തിരിച്ചു വരാം .
“നിങ്ങൾക്ക് എന്താണ് പ്രായം ?”
ആത്മാവിന് സമയ ദൂര തലങ്ങൾ ബാധകമല്ലാത്തതിനാൽ നമുക്ക് പറയാം ഉത്തരം “ഇപ്പോഴത്തെ പ്രപഞ്ചത്തിന്റെ പ്രായം !”
ഇനി ഭൂമി തന്ന ശരീഅത്തിന്റെ പ്രായമാണെങ്കിൽ നമ്മുടെ SSLC ബുക്കിൽ അത് കൃത്യമായി ഉണ്ടല്ലോ !
ഒരു കാര്യം ഞാൻ ഓർമിപ്പിക്കട്ടെ ? നമ്മുടെ ഇടയിൽ കാണുന്ന ഒരേ പ്രായമുള്ള അഞ്ചു വ്യക്തികളെ നിങ്ങൾ മനസിലേക്ക് കൊണ്ടുവരൂ .
നിങ്ങൾ എന്താണ് മനസിലാക്കുന്നത് ? അവർ പല പ്രായത്തിൽ ഉള്ളവരാണെന്ന് തോന്നുന്ന വിധത്തിൽ വ്യത്യതസ്ഥരല്ലേ ?
അതെ !
ചിലർ ചെറുപ്പമാണ് , മറ്റു ചിലർ വൃദ്ധന്മാരായും കാണപ്പെടുന്നില്ല ? ചിലർ കുസൃതികളായും മറ്റു ചിലർ നിർവികാരരായും കാണുന്നില്ലേ ?ചിലർ ഉത്സാഹമുള്ളവരും മറ്റു ചിലർ മരവിച്ചവരായും കാണുന്നില്ലെ? ചിലർ പറയുന്നത് കേട്ടിട്ടില്ലേ “ എന്റെ മൂത്തമകൻ ഇപ്പോഴും ചെറുപ്പമാണ് ; പക്ഷെ ഇളയമകൻ വയസ്സനെ പോലെയായി . എന്ത് പറയാനാ ! അവന്റെ സാഹചര്യങ്ങൾ അങ്ങനെയായിപ്പോയി!!.”
എന്തിന്റെ കുറവാണ് ഒരാളെ വൃദ്ധനാക്കുന്നത് ? എന്താണ് വൃദ്ധന്റെ ചേരുവ ? എന്താണ് യുവത്വത്തിന്റെ ചേരുവ ?
ഇത് മാനസിലാക്കിയാൽ എന്നും ചെറുപ്പമായി ജീവിക്കാം . കായകല്പ ചികിത്സയൊന്നും ചെയ്യേണ്ട കാര്യമില്ല .....
ഉത്തരം പറയു .... എന്താണ് ഒരാളെ ചെറുപ്പമാക്കുന്നത് ?
എന്താണ് ആ രഹസ്യം ?
ഒറ്റവാക്കിൽ ആ ഉത്തരം നിങ്ങൾക്ക് കിട്ടുന്നുണ്ടോ ?
എന്നാൽ കേട്ടോളൂ ..... ആ ഉത്തരമാണ് ........ റൊമാൻസ് അഥവാ പ്രണയം .
ആർക്കും പ്രണയിക്കാം .... ഇപ്പോഴും പ്രണയിക്കാം ...... അതിനെ കുറിച്ചാണ് അടുത്ത ബ്ലോഗ് .....
See you on SEVENTH JULY 2017 with details about romantic life.......
Previous chapters are available @ https://soulplusclan.blogspot.com/2017/06/soul-searching-by-sudheesh.html
ജൂലൈ 7 2017
അഞ്ചാം തീയതി നമ്മൾ കണ്ടു കുറെയേറെ കാര്യങ്ങൾ ചർച്ച ചെയ്തു....
പറഞ്ഞു നിർത്തിയത് എങ്ങനെ ചെറുപ്പത്തിന്റെ ചേരുവ മനസിലാക്കാം എന്നാണ്. ചെറുപ്പത്തിന്റെ ചേരുവ എന്താണെന്നു നാം കണ്ടതാണ്. ഒരു ദിവസത്തെ ഇടവേളയിൽ നിങ്ങൾ അതിനെക്കുറിച്ചു ആലോചിച്ചു നോക്കിയോ? നോക്കേണ്ടതായിരുന്നു. ഇല്ലെങ്കിൽ ഇനിയും ആലോചിച്ചാൽ മതി. അവനവനു വേണ്ടി കുറച്ചു നിമിഷങ്ങൾ നമ്മൾ തന്നെ കണ്ടെത്തണം. മറ്റുള്ളവർ അതിനു സഹായിക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്. എല്ലാവര്ക്കും അവനവന്റെ കാര്യം! അത്രേയുള്ളു. !!
ചേരുവയിൽ ഒന്നാമത്തെ ഇനം ഇതാകുന്നു.
"നിന്നെ സംബന്ധിച്ചിടത്തോളം ലോകത്തിൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി നീ തന്നെയാകുന്നു.
മറ്റുള്ളവർക്ക് രണ്ടാം സ്ഥാനം മുതലേ ഉള്ളു....അല്ലെങ്കിൽ കൊടുക്കാവൂ...."
രണ്ടാമത്തെ ഇനം "നീ നിന്നെ സ്നേഹിക്കുക. "
ഇവിടെയാണ് പ്രണയത്തെകുറിച്ച ഞാൻ പറഞ്ഞത്. ലോകത്തിൽ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട പദമാണ് "പ്രണയം " അത് സാമാന്യ ജനം മനസിലാക്കുന്നത് കമിതാക്കളുടെ ഇടയിൽ രൂപപ്പെടുന്ന ഒരുതരം 'പറഞ്ഞറിയിക്കാനറിയാത്ത ' അവസ്ഥ അല്ലെങ്കിൽ .... വാക്കുകൾ കിട്ടാത്ത എന്തൊക്കെയോ ആണ് പ്രണയം . ഇതനുഭവിക്കാത്തവർ ആരുമില്ല. മേല്പറഞ്ഞ അവസ്ഥ യാഥാർത്ഥമല്ല ; ഒരു ആകർഷണം മാത്രമാണ്. സ്ഥായിയല്ല. പെട്ടെന്ന് മടുത്തു പോകുന്ന സാഹചര്യവും ഉണ്ട്. കൊടുക്കൽ വാങ്ങലായി പ്രണയത്തെ കണ്ടുതുടങ്ങുമ്പോഴാണ് ഇത്തരത്തിൽ വിരസത ഉണ്ടാകുന്നത്. പ്രണയിച്ചവർക്കെല്ലാം അതിൽ വിരസതയും അനുഭവിക്കേണ്ടി വരുന്നത് അത് സോപാധികമായതുകൊണ്ടാണെന്നും ഞാൻ പ്രത്യേകിച്ച് പറയേണ്ട കാര്യമൊന്നുമില്ല.
എന്നാൽ ഇവിടെ പറയുന്ന പ്രണയം അവനവനോടാണ്. നിന്റെ കമിതാവ് നീ തന്നെയാകുന്ന അവസ്ഥയിൽ നിനക്ക് നീ ആഗ്രഹിക്കുന്നതെല്ലാം നടക്കും. നീ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞാൽ നീ പറയുന്ന കാര്യങ്ങൾ എല്ലാം അല്ല ; നിന്റെ ഉള്ളിൽ നീ ആഗ്രഹിക്കുന്നത് !!
"ബുദ്ധി കൊണ്ട് ആഗ്രഹിക്കുന്നതല്ല. ഹൃദയം കൊണ്ട് ആഗ്രഹിക്കുന്നത് !! യഥാർത്ഥ വിജയം അല്ലെങ്കിൽ പൂർണ ജീവിതം സംഭവിക്കുന്നത് നിങ്ങൾ ഹൃദയം പറയുന്നത് കേൾക്കുമ്പോഴാണ്.ഹൃദയത്തിലാണ് സംതൃപ്തി. ബുദ്ധിയെ തൃപ്തിപ്പെടുത്താൻ ഒരിക്കലും നിങ്ങൾക്കാവില്ല. അതുകൊണ്ട് സമാധാനം വേണ്ടവർ ദയവ് ചെയ്ത് ബുദ്ധി കൊണ്ട് പ്രണയിക്കാതിരിക്കുക."
മക്കളാരും ഇനിയുള്ള കാലത്തുനിങ്ങളോടൊപ്പം ഉണ്ടാകുമെന്നു തോന്നുന്നില്ല എന്ന് പറയുന്ന നിരവധി മാതാപിതാക്കളെയും ഇപ്പോൾ കണ്ടു വരുന്നു.
എന്നാൽ അപൂർവമായി മാത്രം മക്കളെ പൂര്ണവിശ്വാസത്തിലെടുത്ത ഒരമ്മയെ എനിക്കറിയാം. അവൾ എന്റെ ഒരു സുഹൃത്താണ്. താൻ സ്വയം സ്വാതന്ത്രയാണെന്നും മറ്റൊരാളുടെയും നിഴലിലല്ലെന്നും വിശ്വസിക്കുന്ന ; ആ വിശ്വാസത്തിൽ സ്വയം സ്വതന്ത്രയായി ജീവിക്കുന്ന; സമൂഹത്തെ ബോധിപ്പിക്കുന്നത് പ്രധാനമല്ല എന്ന് വിശ്വസിക്കുന്ന, ഭർത്താവിനാലും മക്കളാലും ബഹുമാനിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന സ്നേഹിക്കപ്പെടുന്ന ആ കൂട്ടുകാരിയെ ഈ അവസരത്തിൽ ഞാൻ ഓർമിക്കുന്നു. എന്റെ ആ സഹോദരിയുടെ സ്വാഭിമാന ബോധമാണ് അവളുടെ മുതൽക്കൂട്ട്. അവൾ മക്കളെ ബുദ്ധിപരമായി ഉയരനല്ല മാറിച്ചാകട്ടെ ഹൃദയശുദ്ധിയിൽ വളരാനാണ് പഠിപ്പിച്ചത്. അതുകൊണ്ട് എന്ത് നേട്ടമുണ്ടായി എന്നല്ലേ?
മക്കൾ പഠനത്തിലും സാമൂഹ്യസേവനത്തിലുമൊക്കെ ഒന്നാം നിരയിൽ !!
അവർ അനാഥാലയങ്ങൾ സന്ദർശിക്കുന്നു. അന്തേവാസികളായ "ആർക്കും വേണ്ടാത്ത " അമ്മമാരുടെ ജീവിതത്തിൽ ചിലപ്പോളെങ്കിലും നല്ല നിമിഷങ്ങൾ സമ്മാനിക്കുന്നു.... അവരെ വീണ്ടും വീണ്ടും കാണണമെന്ന് ആ അമ്മമാർ ആഗ്രഹിക്കുന്നു... കൂട്ടുപലിശ ചേർത്താണ് സ്നേഹം തിരിച്ചു കിട്ടുക.
അതിന് അവളെ സഹായിച്ചത് സ്വയം സ്നേഹിക്കാനുള്ള കഴിവാണ്. സ്വാതന്ത്ര്യ ബോധമാണ് , ഹൃദയ വിശുദ്ധിയാണ്.
ഇതല്ലാം നിങ്ങാൾക്കുണ്ടോ? നിങ്ങൾക്കും ചെറുപ്പമാകാം ! സുന്ദരനോ സുന്ദരിയോ ആകാം. നല്ല അനുഭവങ്ങളിലൂടെ ജീവിതം ഒരു കവിത പോലെ കൊണ്ടുപോകാം . വാര്ധ്യകത്തെ തീണ്ടാത്ത ജീവിതം നയിക്കാം.
നിങ്ങൾ കോടികൾ മുടക്കേണ്ട! ബ്യൂട്ടി പാർലറുകളിൽ സമയവും പണവും ചെലവഴിക്കേണ്ട. ഫേഷ്യൽ ചെയ്യേണ്ട . മക്കളുടെ അവഗണന സഹിക്കണ്ട.
ഒരു രൂപ പോലും മുടക്കേണ്ട. "സ്വയം പ്രണയിച്ചാൽ മാത്രം മതി...."

പക്ഷെ ഇത്തരത്തിൽ ബുദ്ധികൊണ്ട് സ്നേഹിക്കുന്ന നിരവധി ഭാര്യമാരെയും ഭർത്താക്കന്മാരേയും മക്കളെയും മാതാപിതാക്കളെയുമെല്ലാം ഈ ജീവിത കാലയളവിൽ ഞാൻ കണ്ടിട്ടുണ്ട്. അവരുടെ മുഖം വിളിച്ചു പറയുന്നു..... ഞാൻ കള്ളനാണേ എന്ന്. ഇതിനെ കള്ള പ്രകടനം അല്ലെങ്കിൽ പൊള്ളയായ ജീവിതം എന്ന് പറയാം. എന്തെല്ലാം ഉണ്ടായാലും ഇത് കുറഞ്ഞ ജീവിതം തന്നെ.
എങ്ങനെ സ്വയം പ്രണയിക്കാം എന്ന് ചർച്ച ചെയ്യുന്നതിന് മുൻപ് എന്തിന് സ്വയം പ്രണയിക്കണം എന്ന് നോക്കാം.
ഒന്ന്. നിങ്ങളെ നിങ്ങൾ ആഗ്രഹിക്കുന്നത് പോലെ ; നിങ്ങൾ ഇഷ്ടപ്പെട്ടുന്നതു പോലെ പരിഗണിക്കാൻ ഈ ലോകത്ത് നിങ്ങൾ മാത്രമേയുള്ളു....
രണ്ട്: സ്വയം സ്നേഹിക്കുന്നില്ല (സ്വയം പ്രാധാന്യം കൊടുക്കുന്നില്ല )എങ്കിൽ നിങ്ങളെ മറ്റുള്ളവർ അവരുടെ ചവിട്ടുപടി മാത്രമായി ഉപയോഗിക്കും. ഉപയോഗിക്കപ്പെട്ട ശേഷം അവഗണിക്കപ്പെടുകയും ചെയ്യും. ആ വേദനയിൽ നിങ്ങൾ അപഹാസ്യരാകും.
ഉദാ : മക്കൾ പറയുന്നു: " അച്ഛൻ / 'അമ്മ വെറുതെയിരുന്നാൽ പോരെ? ഞങ്ങൾ കഷ്ടപ്പെടുന്നില്ലേ? ആശുപത്രിയിൽ ഞങ്ങൾ തന്നെ കോണ്ടുപോകേണ്ടേ? ഞങ്ങൾക്ക് സമയമില്ല. അമ്മയോട് പിന്നെ സംസാരിക്കാം "
മക്കൾ ഒരു വാക്ക് സ്നേഹത്തോടെ പറഞ്ഞിരുന്നെങ്കിലെന്ന് ഒന്ന് ആശ്വസിപ്പിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്ന നിരവധി മാതാപിതാക്കളെ ഞാൻ കണ്ടു കഴിഞ്ഞു.... നിങ്ങളും ആ ക്ലബ്ബിൽ ചേരാൻ പോകുകയാണോ?
ഈ അവസ്ഥ വരാതിരിക്കാൻ നിങ്ങൾ എന്ത് ചെയ്യണം ?
അമ്മയെ സ്നേഹിക്കാത്ത / അച്ഛനെ പരിഗണിക്കാത്ത സ്വയം സ്നേഹിക്കാത്ത ആരും സമാധാനത്തിന് അർഹരല്ല.
മക്കളാരും ഇനിയുള്ള കാലത്തുനിങ്ങളോടൊപ്പം ഉണ്ടാകുമെന്നു തോന്നുന്നില്ല എന്ന് പറയുന്ന നിരവധി മാതാപിതാക്കളെയും ഇപ്പോൾ കണ്ടു വരുന്നു.
എന്നാൽ അപൂർവമായി മാത്രം മക്കളെ പൂര്ണവിശ്വാസത്തിലെടുത്ത ഒരമ്മയെ എനിക്കറിയാം. അവൾ എന്റെ ഒരു സുഹൃത്താണ്. താൻ സ്വയം സ്വാതന്ത്രയാണെന്നും മറ്റൊരാളുടെയും നിഴലിലല്ലെന്നും വിശ്വസിക്കുന്ന ; ആ വിശ്വാസത്തിൽ സ്വയം സ്വതന്ത്രയായി ജീവിക്കുന്ന; സമൂഹത്തെ ബോധിപ്പിക്കുന്നത് പ്രധാനമല്ല എന്ന് വിശ്വസിക്കുന്ന, ഭർത്താവിനാലും മക്കളാലും ബഹുമാനിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന സ്നേഹിക്കപ്പെടുന്ന ആ കൂട്ടുകാരിയെ ഈ അവസരത്തിൽ ഞാൻ ഓർമിക്കുന്നു. എന്റെ ആ സഹോദരിയുടെ സ്വാഭിമാന ബോധമാണ് അവളുടെ മുതൽക്കൂട്ട്. അവൾ മക്കളെ ബുദ്ധിപരമായി ഉയരനല്ല മാറിച്ചാകട്ടെ ഹൃദയശുദ്ധിയിൽ വളരാനാണ് പഠിപ്പിച്ചത്. അതുകൊണ്ട് എന്ത് നേട്ടമുണ്ടായി എന്നല്ലേ?
മക്കൾ പഠനത്തിലും സാമൂഹ്യസേവനത്തിലുമൊക്കെ ഒന്നാം നിരയിൽ !!
അവർ അനാഥാലയങ്ങൾ സന്ദർശിക്കുന്നു. അന്തേവാസികളായ "ആർക്കും വേണ്ടാത്ത " അമ്മമാരുടെ ജീവിതത്തിൽ ചിലപ്പോളെങ്കിലും നല്ല നിമിഷങ്ങൾ സമ്മാനിക്കുന്നു.... അവരെ വീണ്ടും വീണ്ടും കാണണമെന്ന് ആ അമ്മമാർ ആഗ്രഹിക്കുന്നു... കൂട്ടുപലിശ ചേർത്താണ് സ്നേഹം തിരിച്ചു കിട്ടുക.
അതിന് അവളെ സഹായിച്ചത് സ്വയം സ്നേഹിക്കാനുള്ള കഴിവാണ്. സ്വാതന്ത്ര്യ ബോധമാണ് , ഹൃദയ വിശുദ്ധിയാണ്.
ഇതല്ലാം നിങ്ങാൾക്കുണ്ടോ? നിങ്ങൾക്കും ചെറുപ്പമാകാം ! സുന്ദരനോ സുന്ദരിയോ ആകാം. നല്ല അനുഭവങ്ങളിലൂടെ ജീവിതം ഒരു കവിത പോലെ കൊണ്ടുപോകാം . വാര്ധ്യകത്തെ തീണ്ടാത്ത ജീവിതം നയിക്കാം.
നിങ്ങൾ കോടികൾ മുടക്കേണ്ട! ബ്യൂട്ടി പാർലറുകളിൽ സമയവും പണവും ചെലവഴിക്കേണ്ട. ഫേഷ്യൽ ചെയ്യേണ്ട . മക്കളുടെ അവഗണന സഹിക്കണ്ട.
ഒരു രൂപ പോലും മുടക്കേണ്ട. "സ്വയം പ്രണയിച്ചാൽ മാത്രം മതി...."
സ്വയം പ്രണയിക്കുമ്പോൾ നമ്മൾ നമ്മെ തന്നെ തിരിച്ചറിയുന്നു.
ആ തിരിച്ചറിയലിൽ നാം കാണിച്ച അവഗണനയും പരിഹാസങ്ങളുമെല്ലാം തെളിഞ്ഞു വരുന്നു. അറിയാതെ പോലും ആരെയും വേദനിപ്പിക്കരുത്.
സ്വയം നമ്മളെ നാം വേദനിപ്പിക്കാൻ പാടില്ല. നമ്മോട് നാം ഒരു വീ ഐ പി എന്ന പോലെ പെരുമാറണം. നമ്മുടെ ഗുരുക്കന്മാരെ അവഗണിക്കരുത്. കുറച്ചു നാളുകൾക്കുള്ളിൽ നമ്മെ എല്ലാവരും അംഗീകരിച്ചു തുടങ്ങും .
അംഗീകാരങ്ങൾ പിടിച്ചു വാങ്ങാൻ വേണ്ടി പരിശ്രാമിക്കേണ്ടതില്ല. അങ്ങനെ ശ്രമിച്ചു അപഹാസ്യരാകുന്നവരെ ചുറ്റിലും കാണുന്നില്ലേ?
ഇത്തരത്തിലുള്ള ജീവിത ക്രമം നമുക്ക് നിത്യ യൗവനം സമ്മാനിക്കും. ആരും നമ്മെ മടുക്കുകയില്ല. നമുക്ക് നമ്മെ മടുക്കുന്നതുവരെ.........
next post is coming on 9th ..... please share and support me..... let more people read the blog posts....

വായിച്ചു എനിക്ക് വട്ടായീ......
ReplyDeleteആത്മാന്വേഷണത്തിന് ആശംസുകൾ
ReplyDeleteThank u my dear friend
ReplyDelete...
This comment has been removed by the author.
ReplyDeletesorry sir , the comment was accidentally removed ....
Delete