മുൻ അധ്യായത്തിന് താഴെ കാണുന്ന ലിങ്ക് ക്ലിക് ചെയ്യുക.
https://soulplusclan.blogspot.com/2017/07/blog-post_18.html
ആകർഷണ നിയമം അറിഞ്ഞത് കൊണ്ടുമാത്രം നിങ്ങൾക്ക് പോസിറ്റീവ് എനർജി ആകർഷിക്കാൻ കഴിയുമോ?
ഇല്ല എന്നതാണ് സത്യം.
പിന്നെ എന്താണ് അറിയേണ്ടത്?
അത് മനസിലാക്കുന്നതിന് മുൻപായി ഒരേ ഒരു ചോദ്യം ഞാൻ ചോദിക്കാൻ ആഗ്രഹിക്കുന്നു.
ആകർഷണ നിയമത്തെ വരുതിയിലാക്കിയാൽ ആഗ്രഹിക്കുന്നതേതും നടക്കുമോ?
അതും ഉടനടി നടക്കുമോ?
നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം കൃതജ്ഞത നിയമം പാലിച്ചാൽ നേടിയെടുക്കാൻ പറ്റും.
അതെങ്ങനെഎന്ന് പരിശോധിക്കാം.
താഴെ പറയുന്ന കാര്യങ്ങൾ ഹൃദയ പൂർവം ചെയ്യുക. ബുദ്ധിപൂർവം ചെയ്യരുത്.
1 .നമുക്ക് വേണ്ടതെന്താണെന്നു വ്യക്തമായി തീരുമാനിക്കുക.
2 . അതിന്റെ ചിത്രങ്ങൾ ശേഖരിക്കുക.
3 . അത് ലഭിച്ചു കഴിഞ്ഞതായി സങ്കൽപ്പിച്ചു ഹൃദയ പൂർവം നന്ദി പറയുക.
നാലാമത്തെ സ്റ്റെപ് നിങ്ങളുടേതല്ല. അത് പ്രപഞ്ച ശക്തി നോക്കിക്കൊള്ളും.
പക്ഷെ കാര്യ സാധ്യം നടന്നു കഴിഞ്ഞാൽ പുറപ്പെടുന്ന എനർജി നിങ്ങൾ കൊണ്ട് നടക്കണം. ഏതു മനുഷ്യനാണോ അത് സാധിക്കുന്നത് അവനു മുൻപിൽ പുതിയ വാതായനങ്ങൾ തുറക്കപ്പെടും. പക്ഷെ കാര്യ സാധ്യം നടന്നു കഴിഞ്ഞാൽ പുറപ്പെടുന്ന എനർജി നിങ്ങൾ കൊണ്ട് നടക്കണം.
തത്തുല്യമായ എനർജി തന്നെ കൊണ്ട് നടക്കണം. ഒട്ടും കുറയാൻ പാടില്ല.
ഈ സന്ദർഭത്തിൽ ബുദ്ധി പ്രയോഗിക്കരുത്. വിശ്വാസം നഷ്ടപ്പെടും. അല്ലെങ്കിലും നമ്മുടെ ആരുടേയും ബുദ്ധി കൊണ്ട് അളക്കാൻ പറ്റുന്നതല്ലല്ലോ ഈ പ്രപഞ്ചം. അത് കൊണ്ട് ബുദ്ധികൊണ്ട് പ്രപഞ്ചത്തോട് മത്സരിക്കാൻ നിൽക്കരുത്. പ്രപഞ്ച ശക്തിയെ അനക്കാൻ പോലും നിങ്ങളുടെ ബുദ്ധിക്കാവില്ല.
കാരണം പ്രപഞ്ചം പ്രവർത്തിക്കുന്നത് ഫീൽ(FEEL) എന്ന ഊർജ്ജ ശക്തിയിലാകുന്നു.
കൃതജ്ഞത ഒരു നല്ല ഫീൽ ആകുന്നു. (GRATITUDE IS FEEL GOOD)
നല്ല ഫീൽ നല്ല അനുഭവങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കുന്നു.
ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് മാരകമായ അസുഖങ്ങൾ വന്നാൽ പോലും അത് പെട്ടെന്ന് ഭേദമാകുന്നതായി കാണാം. ബുദ്ധിമാൻ നേരെ കുഴിയിലേക്കും പോകുന്നു.
എങ്ങനെ ഇത് സംഭവിക്കുന്നു എന്നത് ബുദ്ധിയുടെ ചോദ്യമാണ്.
സംഭവിക്കുന്നു.! അത്രതന്നെ.! ഇവിടെ സംഭവിച്ചതൊന്നും ആരും ബുദ്ധി പൂർവം പ്ലാൻ ചെയ്തതല്ല. എല്ലാവരും ആകർഷിച്ചു വരുത്തിയതാണ്.
എനിക്കുറപ്പുണ്ട് എല്ലാ കണ്ടുപിടുത്തങ്ങളും യാദൃശ്ചികങ്ങളാണ്!!
അതാതിന്റെ സമയത്തു വെളിപ്പെടുത്തി കിട്ടിയവ.
അതിനുള്ള ഉപകരണം മാത്രമാണ് ശാസ്ത്രജ്ഞൻ.!
കഴിഞ്ഞ രണ്ട് ബ്ലോഗുകൾ വായിച്ച ഒരു കൂട്ടുകാരൻ (വെറും കൂട്ടുകാരനല്ല, വിദ്യാസമ്പന്നൻ) എന്നോട് പറഞ്ഞത് ഇങ്ങനെയാണ്.
" എന്തൊക്കെയായാലും കൃതജ്ഞത നിയമം എനിക്കിഷ്ടപ്പെട്ടു "
എൻ്റെ മറുപടി
" നിന്റെ ഇഷ്ടത്തിനൊന്നും ഇവിടെ ഒരു പ്രസക്തിയുമില്ല. ഈ നിയമത്തിനു മാത്രമാണ് പ്രസക്തി" എന്നായിരുന്നു.
നന്നായി വിദ്യാഭ്യാസം നേടിയ ആളുകൾ ഉപോല്പന്നമായി കുറെയേറെ മുൻധാരണകൾ ()കൊണ്ട് നടക്കാറുണ്ട്.
അവരിൽ ഈ പ്രപഞ്ച നിയമങ്ങൾ പ്രവർത്തിക്കാൻ കാലതാമസം വരും.
നമുക്കൊന്നും അളക്കാൻ പറ്റാത്തത്രയും ബൃഹത്തും സൂക്ഷ്മവുമാണ് ഓരോ മൺതരിപോലും!
ഒരു ശരീരത്തിന്റെ ഡിസൈൻ പോലും എത്ര സങ്കീർണമാണ്! സാധാരണ ഒരു ബുദ്ധിക്ക് ഇത് സാധ്യമാകുമോ?
ഓരോ വസ്തുവും (ജീവനുള്ളതും അല്ലാത്തതും ) ഒരു തനതായ ഡിസൈൻ ആകുന്നു. ഓരോ മുഖവും വ്യത്യസ്തവും !
പ്രപഞ്ച ജീവ ശക്തിയുടെ ഓരോ താളവും ബ്രഹ്മാലയവുമെല്ലാം തനിമയാർന്നതു തന്നെ!!
നാം വിശ്വസിച്ചാലും ഇല്ലെങ്കിലും, ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ആകർഷണ നിയമവും കൃതജ്ഞത നിയമവും ഇവിടെ ഉണ്ട് .
നാമെല്ലാം മൂലരൂപത്തിൽ (Elementary level or root level) അതായത് ഊർജ്ജരൂപത്തിൽ ആകർഷിച്ചിട്ടുള്ളവയുടെ സ്ഥൂലരൂപം മാത്രമേ നമുക്ക് അനുഭവത്തിൽ വരുന്നുള്ളു എന്ന ഗഹനമായ സത്യമാണ് നിങ്ങൾ മനസിലാക്കേണ്ടത്.
ഇത് ഡ്രൈ ആയ ഒരു വിഷയമായതുകൊണ്ടാണ് ഇത്രയും വിശദീകരിക്കേണ്ടി വന്നത്.
ആകർഷണ നിയമം പ്രയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ജൂലൈ ഇരുപത്തിമൂന്നാം തീയതി സംസാരിക്കാം
Comments
Post a Comment